അനുസ്മരണ ചടങ്ങിന് കാശു കൊടുത്തില്ല: ചിറ്റാറിലെ ഡി വൈ എഫ് ഐ പ്രവർത്തകർ വന്നു ബാർ ഹോട്ടൽ അടിച്ചു പൊളിക്കുമെന്ന് ഫോണിലൂടെ ഡി വൈ എഫ് ഐ നേതാവിന്റെ ഭീഷണി

അകാലത്തിൽ മരിച്ച ഉദീപ് കുമാർ അനുസ്മരണം നടത്തുന്നതിനായി 10000 രൂപ പിരിവു കൊടുക്കാൻ വിസമ്മതിച്ച കോഴഞ്ചേരി പാർക് ഹോട്ടൽ അടിച്ചു തകർക്കുമെന്ന് ആറന്മുള DYFI  ബ്ലോക്ക് പ്രസിഡണ്ട് ബിജിലി പി ഈശോ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായ പുതിയ തലവേദന പാർട്ടിയെ വിഷമ വൃത്തത്തിലാക്കുന്നു. സംഭവത്തിന്റെ ശബ്ദരേഖ ഉൾപ്പടെ ഒരു ഓൺലൈൻ മാധ്യമം പുറത്തു വിട്ടിട്ടുണ്ട്.

ജില്ലാ സഹകരണ ബാങ്കിന്റെ മുൻ മാനേജർ ഗോപാൽ ജി, കോട്ടയം സ്വദേശി സാബു എന്നിവരാണ് ബാർ ഹോട്ടൽ നടത്തുന്നത്.  അവരുടെ പ്രതിനിധിയായി സംസാരിച്ചതെന്ന് കരുതുന്ന ആൾ ഫോണിലൂടെ പറയുന്നത് കഴിഞ്ഞ രണ്ടു മാസമായി ഞങ്ങൾ 60 ലക്ഷം രൂപ പാർട്ടിക്കു കൊടുത്തെന്നാണ്. തത്കാലത്തേക്ക് ഞങ്ങളെ ഒഴിവാക്കണം എന്നും അഭ്യർദ്ധിക്കുന്നു.

ഫോൺ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
"എടാ മര്യാദക്ക് സംസാരിക്കണം.  ഞാൻ പാർട്ടിയോട് പറഞ്ഞിട്ടുണ്ട്. കോഴഞ്ചേരി ഡി വൈ എഫ് ഐ തീരുമാനിച്ചിട്ടുണ്ട്.  ചിറ്റാരിൽ നിന്ന് നൂറു പേരെ ഇറക്കും. പ്രകടനവും പൊതു സമ്മേളനവും ഒക്കെ ഉണ്ട്.  പറഞ്ഞേരവനോട്.. സാബുവിനോട്.  അടിച്ചു ഞഞങ്ങള് തകർക്കും. മര്യാദക്ക് കാശ് കൊണ്ടുതരാൻ പറ. ഇല്ലേൽ ഞങ്ങള് കാണിച്ചു കൊടുക്കുമെന്ന് പറ. ഈ സർക്കാരാടാ ഈ കോപ്പൊക്കെ (ബാർ) തിരിച്ചു കൊണ്ടുവന്നത്. ഈ ബാറൊക്കെ തുറന്നു കൊടുത്തത് കൊണ്ടാ ഈ സർക്കാർ ഇ പ്രാവശ്യം മൂഞ്ചിയത്".

ഇത് കൂടാതെ നിരവധി പാരാതികൾ ജില്ലാ ഏരിയ നേതൃത്വങ്ങൾക്ക് ലഭിച്ചതായി സൂചന ഉണ്ട്. ഇതോടെ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ സി പി എം നേതൃത്വം വെട്ടിലായിരിക്കുകയാണ്.  ചിറ്റാറിലെ ഡി വൈ എഫ് ഐ ക്കാർ പാർട്ടിയുടെ ഗുണ്ടകളാണോ എന്ന ചോദ്യമാണ് ഉയരുന്നത്? ഫോൺ സംഭാഷണം അനുസരിച്ചു പത്തനംതിട്ട ജില്ലയിൽ നടന്ന ആക്രമങ്ങങ്ങളെല്ലാം അടിയന്തിരമായി അന്വേഷിക്കണം എന്ന ആവശ്യം ഉയര്ന്നു വരുന്നതായി വിലയിരുത്തുന്നു.  കഴിഞ്ഞയിടെ ചിറ്റാരിൽ കൈത കൃഷി നടത്തിയിരുന്നവരെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ പലതിലും പ്രതികളാരെന്ന തിരച്ചിലിലാണ് പോലീസുമെന്നും പറയപ്പെടുന്നു.  സംഭവം വലിയ നാണക്കേടാണ് ജില്ലയിലെ സി പി എമ്മിന് വരുത്തിവച്ചത്.  ഒരു കാലത്തു പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ പെരുനാട്, ചിറ്റാർ, സീതത്തോട് പ്രദേശങ്ങളിൽ പാർട്ടിക്ക് വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്. പുതിയ നേതൃത്വത്തിന്റെ അനാവശ്യമായ ഇടപെടലുകളാണ് പാർട്ടിയെ ജനങ്ങളിൽ നിന്നകറ്റിയെതെന്നാണ് മുതിർന്ന പാർട്ടി പ്രവർത്തകർ പറയുന്നത്.

No comments:

Powered by Blogger.