പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് .സുരക്ഷാ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഗുരുവായൂർ:പ്രധാനമന്ത്രി ആയതിനു ശേഷവുമുള്ള പ്രധാനമന്തിയുടെ ആദ്യ ഗുരുവായൂർ ദർശനത്തെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഗുരുവായൂർ .ഇതിനു മുന്നോടിയായുള്ള സുരക്ഷാ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
തിങ്കളാഴ്ച രാവിലെ ശ്രീകൃഷ്ണ കോളേജ് മൈതാനിയില്‍ ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തുകയുണ്ടായി .കേന്ദ്ര വ്യോമയാന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരും കേന്ദ്ര സുരക്ഷാ സംഘവുമാണ് എത്തിയത്. വൈകുന്നേരത്തോടെ  തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി.ക്ഷേത്രത്തിനകത്ത് ചെറിയരീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്.പ്രധാനമന്ത്രി വിശ്രമിക്കുന്ന ശ്രീവത്സം ഗസ്റ്റ് ഹൗസിലെ ഒന്നാംനമ്പര്‍ മുറി മോടികൂട്ടും.

No comments:

Powered by Blogger.