അബ്ദുള്ളക്കുട്ടി അന്ന് മോദിയെ സ്തുതിച്ചു. കോൺഗ്രസ്സിലെടുത്തു: ഇന്ന് മോദിയെ പറ്റി പരാമർശിച്ചു: കോൺഗ്രസ്സ് പുറത്താക്കി - ഇരട്ടത്താപ്പെന്ന് രാഷ്ട്രീയ ലോകം

അബ്‌ദുള്ളക്കുട്ടി വിഷയം കോൺഗ്രസ്സിന് തിരിച്ചടിയാകും. സിദ്ദിഖിന് സീറ്റു നിഷേധിച്ചു: ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ചു. മുസ്‌ലിം ജന വിഭാഗത്തോട് കേരളത്തിലെ കോൺഗ്രസ്സ് പരിപൂർണമായി നീതി പുലർത്തുന്നില്ല എന്ന ആക്ഷേപം വരും.  അസംതൃപ്തർ കൂട്ടത്തോടെ ബി ജെ പി യിലേക്ക് ഒഴുകാനുള്ള സാധ്യതയുണ്ട്.  അതിനായി അവിടെ അവസരങ്ങൾ ഏറെയുണ്ട്. 

അബ്‌ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയത് കോൺഗ്രസ്സിന് തിരിച്ചടിയാകും.  തിരിച്ചടിയാകുന്നത് പുറത്താക്കാനുണ്ടായ കാരണമാണ്.  അബ്‌ദുല്ല കുട്ടി മോദിയെ യാഥാർദ്ധത്തിൽ സ്തുതിക്കുകയായിരുന്നില്ല.  കോൺഗ്രസ്സ് എന്ത് കൊണ്ട് പരാജയപ്പെട്ടു എന്ന പറയുകയായിരുന്നു.  മോദി എന്ന ഒറ്റ മനുഷ്യനാണ് കോൺഗ്രസ്സ് വൻ മാർജിനിൽ തോൽക്കാൻ കാരണം.  ഇതൊരു വസ്തുതയാണ്.

എന്നാൽ മുൻപ് അബ്‌ദുള്ളക്കുട്ടിയെ സി പി എം പുറത്താക്കിയത് മോദിയെ പ്രത്യേകമായി സ്തുതിച്ച കാരണത്താലാണ്.  നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ തന്നെയാണ് ചർച്ചാ വിഷയമാക്കിയത്.  ഗുജറാത്ത് മോഡൽ കേരളത്തിലും കൊണ്ടുവരണമെന്നാണ് പറഞ്ഞത്.  അന്ന് മോദിയെ കോൺഗ്രസ്സ് നേതാക്കൾ വിളിച്ചിരുന്നത് മരണ വ്യാപാരി എന്നാണ്. എന്നാൽ സുപ്രീം കോടതിയും മോദിക്കനുകൂലമായ വിധിയും പുറവപ്പെടുവിച്ച് രണ്ടു തവണ പ്രധാനമന്ത്രിയും ആയിക്കഴിഞ്ഞു. അന്ന് എന്ത് കാരണത്താലാണോ അബ്‌ദുള്ളക്കുട്ടിയെ സ്വീകരിച്ചത് അതെ കാരണത്താൽ അദ്ദേഹത്തെ പുറത്താക്കുന്നത് എങ്ങനെ ന്യായീകരിക്കാൻ കഴിയും.  ഇന്നത്തെ നടപടി നിരീക്ഷിച്ചാൽ അന്ന് എന്തിനാണ് അബ്ദുള്ളക്കുട്ടിയെ പാര്ടിയിലെടുത്തു എം എൽ എ ആക്കിയത്? ഇത് സമൂഹമധ്യത്തിൽ ചോദ്യങ്ങളായി ഉയർന്നു വരും.

മുസ്ലീങ്ങൾക്ക് മോദിയുമായി ഒരടുപ്പവുമുണ്ടാകാൻ പാടില്ലെന്ന നയമാണ് കോൺഗ്രസ്സ് വച്ച് പുലർത്തുന്നത്.  അതവരെ പേടിപ്പിക്കുന്നു.  എന്നാൽ സമീപ ഭാവിയിൽ ഇത് തിരിഞ്ഞു കൊത്തും.  നീണ്ട നാൾ അധികാരത്തിൽ തുടരുന്ന ഒരു പ്രധാനമന്ത്രിയെ ശത്രുവായി കണ്ടു ന്യുന പക്ഷ വിഭാഗങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയില്ല.  അത് ആത്‍മഹത്യപരമായിരിക്കും.  അബ്‌ദുല്ല കുട്ടി കേരള ബി ജെ പി യിൽ ചേർന്നാൽ അത് വലിയ മെസ്സേജ് ആകും.  കേരളത്തിലെ ഷാനവാസ് ഹുസൈനായി അദ്ദേഹം മാറും.  അബ്‌ദുള്ളക്കുട്ടി വഴി കേരളത്തിലെ  മുസ്‌ലിം ജനസാമാന്യത്തോടെ മോദിക്കും അമിത് ഷാ ക്കും സവദിക്കാനാകും.  അങ്ങനെ വന്നാൽ അത് കോൺഗ്രസ്സിന് വെല്ലുവിളിയാകും.  ബി ജെ പി ശ്രമിക്കുന്നത് കേരളത്തിലെ മുസ്‌ലിം ജനസാമാന്യത്തിന്റെ ചെറിയ പിന്തുണ മാത്രമാണ്.

No comments:

Powered by Blogger.