വൈദ്യതി ബോർഡിലെ അനാവശ്യ സ്ഥലമാറ്റം മരവിപ്പിക്കുക: വെദ്യുതി മസ്ദൂർ സംഘം സംസ്ഥാന സെക്രട്ടറി ശ്രീ അനിൽ വെങ്ങാട്ടൂർ

വൈദ്യത ബോർഡിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ജീവനക്കാരുടെ അശാസ്ത്രീയ സ്ഥലം മാറ്റം ഉടൻ റദ്ദു ചെയ്യണമെന്ന് കേരളം വെദ്യുതി മസ്ദൂർ സംഘം.  സുഗമമായ വൈദ്യുതി വിതരണത്തിന് ജീവനക്കാരുടെ സ്ഥല പരിചയവും മറ്റും പ്രധാനമാണ്.  നീണ്ട നാളുകളായി ജോലി ചെയ്യുന്നവരെ ഒരു മാനാദണ്ഡവും പാലിക്കാതെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

കാലാവസ്ഥ മോശമായ സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ വൈദ്യൂതി തടസം നേരിടുന്നുണ്ട്. ഈ കാലയളവിൽ വൈദ്യുതി ബോർഡിലെ അശാസ്ത്രീയമായ സ്വലമാറ്റം ഒഴിവാക്കണമായിരുന്നു. ഫീൽഡ്‌ ജിവനക്കാർ കുറവായിട്ടും ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുന്ന രീതി ഇലക്ട്രിസിറ്റി ബോർഡിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും എന്നും സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാത്തത് ജീവനക്കാരോട് ഉള്ള വഞ്ചനയാണെന്നും സംഘ് പറയുന്നു. കാസർകോട്  പത്തനംതിട്ട എന്നീ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 8 മണിക്കൂർ ജോലി ആക്കുമെന്ന് ബോർഡ് പറഞ്ഞത് പ്രഹസനമായി പോയെന്നും മൂടങ്ങി കിടക്കുന്ന പ്രമോഷനുകൾ ഉടൻ നടപ്പാക്കണമെന്നും കേരള വെദ്യുതി മസ്ദൂർ സംഘം ജില്ലാ പ്രവർത്തകയോഗം ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറി ശ്രീ അനിൽ വെങ്ങാട്ടൂർ പറഞ്ഞു

വൈദ്യുതി ബോഡിൽ നിന്നും വിരമിച്ച ശ്രീ രാജശേഖരൻ നായർക്ക് BM Sജില്ലാ ജോ: സെക്രട്ടറി പി ജിഹരികുമാർ ഉപഹാരം സമർപ്പിച്ചു .  സുഭാഷ്  ഗിരീഷ് സജികുമാർ തൂടങ്ങിയവർ സംസാരിച്ചു

No comments:

Powered by Blogger.