ഹൃദയങ്ങൾ കീഴടക്കി ജോസഫ് അന്നക്കുട്ടി ജോസ്


ഒരു റേഡിയോ ജോക്കി കേരളത്തിന്റെ ഹൃദയത്തെ കീഴടക്കുന്നു .വ്യത്യസ്തമായ ശബ്ദം കൊണ്ട് .വ്യത്യസ്തമായ ശൈലി കൊണ്ട് വ്യത്യസ്തമായ പേരു കൊണ്ട് .പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചും അല്ല .കേരളത്തിന്റെ ഹൃദയം കീഴടക്കിയ അമ്മ നാമത്തിൽ അറിയപ്പെടാൻ അഭിമാനം കാട്ടുന്ന ജോസഫ് അന്നം കുട്ടി ജോസഫ് എന്ന റേഡിയോ മിർച്ചിയിലെ റേഡിയോ ജോക്കിയെക്കുറിച്ചാണ് .സമീപ കാലയളവിൽ കേരളത്തിന്റെ യുവത്വത്തെ ഇത്രമേൽ സ്വാധീനിച്ച ഒരു സെലിബ്രിറ്റി ഉണ്ടോ എന്നത് സംശയമാണ് .ബ്ളോഗർ ,മോട്ടിവേഷണൽ സ്പീക്കർ ,എഴുത്തുകാരൻ ഇതാ ഇപ്പോൾ സിനിമയിലും  വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിലൂടെഗാംബ്ളർ എന്ന സിനിമയിൽ പ്രധാന റോളിൽ ജോസഫ് അഭിനയിച്ചു

ഒരു ആൺകുട്ടി പൊതുവേദിയിൽ ആർത്തവത്തെക്കുറിച്ച് സംസാരിക്കുക .കേരളത്തിന് ശീലമില്ലാത്ത കാഴ്ചയാണത് .എന്നാൽ ഇന്ന് ആർത്തവത്തെക്കുറിച്ച് ആണിന്റെ കാഴ്ചപ്പാട് എന്താണെന്നും എന്താകണമെന്നും സധൈര്യം പൊതുവേദിയിൽ സംസാരിച്ച് ജോസഫ് ശ്രദ്ധ നേടി .സെന്റ് തെരേസാസ് കോളജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ ആർത്തവ ശുചിത്വ േബാധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്റ്റെയിന്‍ ദി സ്റ്റിഗ്മാ' എന്ന ക്യാംപയിൻ ഉദ്ഘാടനം ചെയ്യവേയായരുന്നു ആർത്തവത്തെക്കുറിച്ചുള്ള ജോസഫിന്റെ ശ്രദ്ധേയമായ പ്രസംഗം ആരെങ്കിലും ആർത്തവത്തിന്റെ പേരുപറഞ്ഞു കളിയാക്കിയാൽ നിങ്ങളുടെ അമ്മയും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണെന്നു പറയാനുള്ള ധൈര്യം കാണിക്കണം. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. ലോകത്തെ ഏറ്റവും ശക്തമായ കാര്യം എന്തിനെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള ഹൃദയമാണ്, അതെല്ലാവർക്കും ഉണ്ടാകട്ടെ എന്നാശംസിക്കുന്നുവെന്നും  ഉള്ള ജോസഫിന്റെ വാക്കുകൾ കയ്യടി നേടി
ജോസഫിന്റെ എല്ലാ മോട്ടിവേഷണൽ വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാണ്

 .ഉപദേശിക്കുന്നത് സ്വന്തം വീട്ടുകാരായാലും ഇഷ്ടപ്പെടാത്ത നമ്മൾ ജോസഫ് അന്നക്കുട്ടി ജോസ് എന്ന യുവ ബ്ളോഗറുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു .ഓരോ വീഡിയോയും ആവർത്തിച്ച് കാണാൻ ശ്രമിക്കുന്നു .നമ്മൾ മനസിൽ ഉദ്ധേശിക്കുന്ന ആശയം ശ്രോതാവിന്റെ മനസിൽ പതിയണമെങ്കിൽ അത് എത്രമാത്രം ഹൃദയസ്പർശിയായിരിക്കും എന്ന് നാം ചിന്തിക്കുക .ഒരർത്ഥത്തിൽ ജോസഫ് പറയുന്ന വാക്കുകളൊന്നും സാന്ദർഭികമായി നിർമ്മിച്ചെടുക്കുന്നതല്ല .ചുറ്റും കാണുന്ന കാഴ്ചകളിൽ നിന്ന് സ്വന്തം വീടിന്റെ ഉള്ളിൽ നിന്നു പോലുമുള്ള അനുഭവങ്ങളിൽ നിന്ന് ആർജിച്ചെടുത്ത വാക്കുകൾ തന്നെയാവണം .ഈ വീഡിയോകളൊക്കെ ചെയ്യുന്നതിന് മുൻപ് ജോസഫ് ആത്മകഥാംശമുള്ള ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു .സെൽഫ് പബ്ളിഷിംഗിലൂടെയാണ് അന്ന് അത് വെളിച്ചം കണ്ടത് .എന്നാൽ DC ബുക്ക്സ് അതിനെ പ്രസിദ്ധീകരിക്കാൻ ഉൾപ്പെടുത്തിയതോടു കൂടി സ്വീകാര്യത വർദ്ധിച്ചു എന്നു പറയാം .ദൈവത്തിന്റെ ചാരന്മാർ എന്ന പേരിൽ ജോസഫിന്റെ രണ്ടാം പുസ്തകവും ഡി സി ബുക്സ് പുറത്തിക്കിയിട്ടുണ്ട്

അയാം ദ ചേഞ്ച് എന്ന വീഡിയോയാണ് ജോസഫ് അന്നക്കുട്ടി ജോസിന്റെ ഏറ്റവും വൈറലായ വീഡിയോ .ജോസഫ് ഏറെ ശ്രദ്ധേയമാക്കി തീർത്ത ഷോർട്ട് ഫിലിം ആണ് കുമ്പസാരം.
1988 ജൂലൈ 16 ന് എറണാകുളം ജില്ലയിലെ  കറുകുറ്റിയിൽ അദ്ധ്യാപക ദമ്പതികളായജോസ് കെ ഡി യു ടെ യും അന്നക്കുട്ടിയുടെയും  മകനായാണ് ജോസഫ് അന്നക്കുട്ടി ജോസ് ജനിച്ചത് .സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി കോം ബിരുദവും എസ് സി എം എസിൽ നിന്ന് എം ബി എ ബിരുദവും നേടി എഴുത്തിനെ ജീവനായി കാണുന്ന സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കേരളത്തിന്റെ മനസ് കീഴടക്കിയ ജോസഫ് അന്നക്കുട്ടി ജോസ് ക്രിയേറ്റീവ് യുവത്വത്തിന്റെ പ്രതിനിധി കൂടിയായി തീരുന്നു എന്നതാണ് യാഥാർത്ഥ്യം


ശരത് കുമാർ
പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.