ബാലഭാസ്കർ മരണം: ദുരൂഹതകൾ വർദ്ധിക്കുന്നു

ബാലഭാസ്റിന്റെ അപകടമരണത്തെ തുടർന്ന് ഉടലെടുത്ത ദുരൂഹതകൾ ഓരോ ദിവസം കഴിയും തോറും കൂടുക്കൂി വരുകയാണ്. സംശയങ്ങൾ വിരൽ ചൂണ്ടുന്നത് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയിലേക്കും പാലക്കാട്ടെ പൂന്തോട്ടം കുടുംബക്കീരുടെ നേർക്കുമാണ്. ബാലഭാസ്ക്കറിൽ നിന്നും പണം വാങ്ങിയിരുന്നുവെന്നും എന്നാൽ അത് തങ്ങൾ തിരികെ നൽകിയെന്നുള്ള വിശദീകരണങ്ങളെയും വാദങ്ങളേയും തള്ളിയിരിക്കുകയാണ് ബാലഭാസ്കറിന്റെ പിതാവ്.
ബാലഭാസ്കറിന് ഡോക്ടറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. അത് ബാലഭാസ്കര്‍ തന്നോട് പറഞ്ഞിട്ടുള്ളതാണെന്ന് കെ സി ഉണ്ണി പറഞ്ഞു. എന്തെങ്കിലും സംസാരിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് പൂന്തോട്ടം അധികൃതരുടെ രീതി. മാനനഷ്ടക്കേസിന് മറുപടി നല്‍മെന്നും അ​ദ്ദേഹം പറഞ്ഞു.
വീടുമായി ബാലഭാസ്കര്‍ നല്ല ബന്ധത്തില്‍ ആയിരുന്നു സഹകരിക്കാതിരുന്നത് ലക്ഷ്മിയായിരുന്നെന്നും കെ സി ഉണ്ണി തിരുവനന്തപുരത്ത് പറഞ്ഞു. ബാലുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നതു വരെ തന്റെ സംശയങ്ങൾ നിലനിൽക്കുമെന്നും കെ സി ഉണ്ണി പറഞ്ഞു. കുടുംബവുമായി ബന്ധമില്ലെന്ന പൂന്തോട്ടത്ത ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണ്. പൂന്തോട്ടത്തെ കുടുംബത്തിന് ലക്ഷമിയുമായാണ് അടുത്ത ബന്ധമെന്നും കെ സി ഉണ്ണി വിശദമാക്കി.അതേസമയം അനന്തപുരിയിലെ ഡോക്ടര്‍മാര്‍ നല്ല സേവനമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു

No comments:

Powered by Blogger.