കോട്ടയം മെഡിക്കൽ കോളേജിൽ അനാസ്ഥയുടെ ചികിത്സ തുടരുന്നു
കോന്നി സ്വദേശിനിയായ യുവതിയുടെ മരണം കോട്ടയം മെഡിക്കൽ കോളേജ് അധിക്യതരുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കൾ. കോന്നി കുളത്തുങ്കൽ സ്വദേശിനി കവിത മരിച്ചതോടെ അനാഥരായത് 6 വയസും 28 ദിവസവും പ്രായമുള്ള രണ്ട് പെൺകുട്ടികൾ
ഒരു പക്ഷെ പട്ടിക ജാതി വിഭാഗക്കാരിയായ കവിത എന്ന മുപ്പത് കാരിയുടെ ശാപമാകാം കോടയം മെഡിക്കൽ കോ ളേജിനെ വിവാദങ്ങളിലാക്കിയിട്ടുള്ളത്.
9 മാസം ഗർഭിണിയായിരുന്ന കവിത പതിവ് പരിശോധനകൾ കായാണ് കഴിഞ്ഞ മാസം 14 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പോയത്. എന്നാൽ പരിശോധനയിൽ ഗർഭസ്ഥ ശിശുവിന്റെ തലയിലെക്ക് രക്ത ഓട്ടം കുറവാണെന്ന് കണ്ട് അന്നു തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. 14 ന് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്ത് ഇങ്കുബെറ്റിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ സിസേറിയന് ശേഷം യാതൊരു ശുശ്രുഷയും ലഭിക്കാതെ വന്ന കവിതയുടെ ആരോഗ്യസ്ഥിതി ദിവസം തോറും വഷളാവുകയായിരുന്നു.
ബന്ധുക്കൾ കേണപേക്ഷിച്ചിട്ടും ഡോക്ടർമ്മാർ തിരിഞ്ഞ് നോക്കാതെ വേദനയിൽ പുളഞ്ഞ് അന്തരീകാവയവങ്ങളിൽ പഴുപ്പ് ബാധിച്ച് 28 ന് കവിത മരിച്ചു. കോട്ടയം മെഡിക്കൽ കോള ജിലെ ചികിത്സാ പിഴവാണ് കവിതയുടെ മരണത്തിന് കാരണമെന്ന് മാതാവ് ഓമന പറഞ്ഞു.
കവിതയുടെ നില വഷളായ തോടെ പരാതിയുമായി നടക്കാൻ നിങ്ങൾക്ക് ആരെങ്കിലുമുണ്ടേ എന്ന് ചില ജീവനക്കാർ അന്വേഷിച്ചതായി ഓമന പറഞ്ഞു. കവിതയുടെ മരണത്തോടെ 6 വയസുകാരിയായ മകൾ അനാമികയും 28 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞും അനാഥരായി. ഇപ്പോൾ 2 ഉം 4 ഉം 6 ഉം വയസുള്ള മൂന്ന് പെൺകുട്ടികളുടെ മാതാവായ മാത്യ സഹോദരി കാഞ്ചനയുടെ സംരക്ഷണയിലാണ് ഇരുവരും.
No comments: