സർക്കാർ ബംഗ്ളാവുകളിൽ ഒട്ടിപ്പിടിച്ച് കോൺഗ്രസ്സ് : എല്ലാം ഒഴിപ്പിക്കാനായി സർക്കാർ

10 ജനപത് സോണിയ ഗാന്ധി എന്തുകൊണ്ട് ഒഴിയുന്നില്ല? 10 ജനപത് എന്തുകൊണ്ട് കോൺഗ്രസ്സ് ഒഴിയുന്നില്ല എന്ന ചോദ്യത്തിന് സ്വാതന്ത്ര്യാനന്തര ഭാരതത്തോളം പഴക്കമുണ്ട്.

രസകരമായ ഒരു കാര്യം മറ്റൊരു ചോദ്യമാണ്?  ഇന്ദ്രപ്രസ്ഥത്തിലെ ഭാരത സർക്കാരിന്റെ എത്ര ബംഗ്ളാവുകൾ കോൺഗ്രസ്സിന്റെ കൈവശമുണ്ട്?  അത് 10 ജനപത് മാത്രമല്ല.  തീൻമൂർത്തി ഭവൻ, 24 അക്ബർ റോഡ്, 12 തുഗ്ലക് ലൈൻ,  26 അക്ബർ റോഡ്, 5, റൈസിന റോഡ്, C-II/109 ചാണക്യപുരി ഈ രമ്യ ഹർമങ്ങളെല്ലാം കോൺഗ്രസ്സിന് സ്വന്തം.

10 ജനപത്: ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഔദ്യോഗിക വസതി ആയിരുന്നു ഇത്. 1964 മുതൽ 1966 രണ്ടു വർഷം അദ്ദേഹം ഇവിടെ താമസിച്ചു. തുടർന്ന് മരണപ്പെട്ട അദ്ദേഹത്തിൻറെ മൃദദേഹം 1966 ജനുവരിയിൽ ഇവിടെത്തന്നെ സംസ്കരിച്ചു.  എന്നാൽ സംസ്കരിച്ച ഭാഗത്തെ പ്രത്യേകമായി മാറ്റി  1, മോട്ടി ലാൽ നെഹ്‌റു പ്ലെയ്സ് എന്നാക്കി അവിടെ ശാസ്ത്രി മെമ്മോറിയൽ സ്ഥാപിച്ചു.  തുടർന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി 7 റേസ് കോഴ്സ് റോഡ് (പഞ്ചവടി) ആക്കി മാറ്റി.  നരേന്ദ്ര മോഡി വന്നതോടെ വീണ്ടും പേര് മാറ്റി കല്യാൺ മാർഗ് ആക്കി.

തീൻമൂർത്തി ഭവൻ: ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഔദ്യോഗിക വസതി ആയിരുന്നു തീൻ മൂർത്തീ ഭവൻ.  16 വർഷമാണ് അദ്ദേഹം ഇവിടെ താമസിച്ചത്. തുടർന്ന് കോൺഗ്രസ്സ് ഇത് നെഹ്‌റു മെമ്മോറിയൽ ആക്കി മാറ്റി.  കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള ഈ കെട്ടിടം ഇന്നും കോൺഗ്രസ്സാണ് കൈവശം വച്ചിരിക്കുന്നത്.

12 തുഗ്ലക് ലൈൻ: ക്യാബിനറ് മന്ത്രിമാർക്ക് കൊടുക്കുന്ന ടൈപ്പ് 8 ബംഗാവ് ആണ് ഇത്.  കഴിഞ്ഞ പതിനഞ്ചു വർഷമായി രാഹുൽ ഗാന്ധിയാണ് ഇവിടെ താമസിക്കുന്നത്.  ഇത് ഒഴിഞ്ഞു കൊടുക്കാൻ നിരവധി മെമോ കൊടുത്തു കഴിഞ്ഞു.

24 അക്ബർ റോഡ്: ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഹെഡ് ഓഫീസ് ആണ്.  ഈ കേന്ദ്ര സർക്കാർ ബംഗ്ളാവ് നിരവധി വര്ഷങ്ങളായി ഒരു പാർട്ടിയുടെ ഓഫിസ് ആണ് എന്ന് പറയുമ്പോൾ എത്രമാത്രം അധികാര ദുർവിനിയോഗം കോൺഗ്രസ്സ് പാർട്ടി നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാകും.

26 അക്ബർ റോഡ്: സേവാ ദളിന്റെ ഓഫീസ്സാണ്.

5, റൈസിന റോഡ്: യൂത്ത് കോൺഗ്രസ്സിന്റെ ഓഫിസ് ആണ്

C-II/109 ചാണക്യപുരി: സോണിയ ഗാന്ധിയുടെ സുഹൃത്തും സന്തത സഹചാരിയുമായ വിൽസെന്റ് ജോർജിന് അനുവദിച്ചു കൊടുത്ത ബംഗ്ളാവ് ആണ്.

തീൻമൂർത്തി ഭവൻ ഒഴിച്ച് ഈ സർക്കാർ വസതികളെല്ലാം ഒഴിഞ്ഞു കൊടുക്കണമെന്ന് 2015 സിവിൽ അതോറിറ്റികൾ നോട്ടിസ് കൊടുത്തുള്ളതാണ്.  പക്ഷെ ഒഴിഞ്ഞു കൊടുക്കാൻ കോൺഗ്രസ്സ് ഒരുക്കമല്ല. നേരെ മറുവശത്തു ബി ജെ പി അവരുടെ സ്വന്തം പ്രോപെര്ടിയിലാണ് ഓഫിസ് നടത്തുന്നത്.  മന്ത്രി പദം ഒഴിഞ്ഞ അഡ്‌വാനി മുതൽ ജെയ്‌റ്റിലി വരെയുള്ളവർ അതാത് സമയത്തു അവരവരുടെ ഔദ്യോഗിക വസതികൾ ഒഴിഞ്ഞു കൊടുത്ത് കഴിഞ്ഞു.

അതൊക്കെ ഒരു സംസ്കാരത്തിന്റെ ഭാഗമാണ്.  ഏകാധിപതികൾ പോലെ ഭരിച്ചവർക്കും,  ആ ചരിത്രം പേറുന്നവർക്കും ഇതൊന്നും വലിയ കാര്യമായി തോന്നാറില്ല.  പക്ഷെ ഒരു മിന്നൽ പിണറുപോലെ ഓരോ ഭാരതീയന്റെയും മനസ്സിൽ ഇതൊക്കെ ഉണ്ട്.  അത് തന്നെയാണ് താരതമ്യ പഠനത്തിൽ മോദി, മോദി, മോദി എന്ന് ജനങ്ങൾ ഇന്ന് ആർത്തു വിളിക്കുന്നത്. 2010 ൽ പുതിയ ഓഫിസ് പണിയാനായി കോൺഗ്രസ്സ് പാർട്ടിക്ക് 9-A Rouse അവന്യൂ സ്ഥലം കൊടുത്തിന്നിരുന്നു.  എന്നാൽ സ്ഥലം ഏറ്റെടുക്കുകയോ ഓഫിസ് പണിയുകയോ ചെയ്തില്ല.

special news desk

No comments:

Powered by Blogger.