ഡിജിറ്റൽ ബാങ്കിങ്ങ് ട്രെൻഡിലേക്ക് ഉയരാൻ രാജ്യം നെറ്റ് ബാങ്കിങ്ങ് ഇടപാടുകൾ സൗജന്യമാക്കാൻ റിസർവ് ബാങ്ക് തീരുമാനം

"മാഡം ഈ ചാർജ് എന്തിന്റെയാ .സാർ നിങ്ങടെ ചാർജ് ഭയങ്കര കൂടുതലാ ".
ബാങ്കുകളിലെ ഒരു നിത്യസംഭവമാണ് ഉപഭോക്താക്കളുടെ ഈ പരാതികൾ .ഓൺലൈൻ പണമിടപാടുകൾ ബാങ്കുകൾ ലഭ്യമാക്കിയത് മുതൽ ഇത്തരം ഇടപാടുകളുടെ ഭാഗമായി ധാരാളം ഉപഭോക്താക്കൾ മിക്കവാറും എല്ലാ ബാങ്കുകൾക്കുമുണ്ട് .ഗ്രാമ നഗര വ്യത്യാസമില്ലാതെ മിക്ക ബാങ്കുകളുടെയും കൗണ്ടറുകളിൽ ഇത്തരം ആവലാതികൾ ഉയർന്നു കേൾക്കാറുണ്ട് .എന്നാൽ ഇതിനെല്ലാം മാറ്റം ഉണ്ടാകാൻ പോകുകയാണ് .
ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ മുഴുവൻ ഇന്റർനെറ്റ് അധിഷ്ഠിത ഇടപാടുകൾക്കും സർവീസ് ചാർജ് റിസർവ് ബാങ്ക് ഒഴിവാക്കുന്നു എന്ന വാർത്ത കയ്യടി നേടും എന്ന കാര്യത്തിൽ സംശയമില്ല .ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോള്‍ ഈടാക്കിയിരുന്ന തുക വേണ്ടെന്നു വയ്ക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം .മിക്കവാറും എല്ലാ ബാങ്കുകളും നിലവിൽ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു.കൂടാതെ ഈ തുകയിന്മേല്‍ സര്‍വീസ് ടാക്‌സും ബാധകമായിരുന്നു.

രണ്ടുലക്ഷത്തില്‍ കൂടുതല്‍ തുക നെറ്റ് ബാങ്കിങ് വഴി കൈമാറുന്നതിന് ആര്‍ടിജിഎസ് സംവിധാനമാണ് ഉപയോഗിക്കുന്നത് . അതിന് താഴെയുള്ള ഇടപാടുകള്‍ എന്‍ഇഫ്ടി വഴിയുമാണ്‌ നടക്കുന്നത്‌ .ചാർജ്‌ ഒഴിവാക്കുന്നതോടെ വലറിയതോതിൽ ഇന്റർനെറ്റ്‌ അധിഷ്ഠിത പണമിടപാടുകളിലേക്ക് ഉപഭോക്താക്കൾ മാറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് .എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന തുക പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്താന്‍ ആര്‍ബിഐ തീരുമാനിച്ചു എന്ന വാർത്തകൾ കൂടി ഇന്ന് പുറത്തു വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് റിസർവ് ബാങ്കിന്റെ നടപടികൾ ജനം വിലയിരുത്തുന്നത് എന്നതാണ് വാസ്തവം

ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.