വീര വാഞ്ചിനാഥൻ പുനലൂർ സ്മരിക്കാതെ പോയ സ്വാതന്ത്ര്യ സമരപോരാളി: രതീഷ് അലിമുക്ക് എഴുതുന്നു
പഴയ തിരുവിതാംകൂറിന്റെ അതിർത്തിഗ്രാമമായ ചെങ്കോട്ടയിൽ 1887ൽ രഘുപതി അയ്യരുടെയും രുക്മിണി അമ്മാളിന്റെയും മകനായി ജനിച്ചു. മികച്ച വിദ്യാഭ്യാസം നേടിയ അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ പൊന്നമ്മാൾ എന്ന യുവതിയെ വിവാഹം ചെയ്തു. അക്കാലത്തുതന്നെ വനംവകുപ്പിൽ ജോലിയും ലഭിക്കുകയുണ്ടായി. അങ്ങനെയാണ് അദ്ദേഹം പുനലൂരിൽ എത്തിച്ചേർന്നത്.അക്കാലത്ത് നടന്ന ബ്രിട്ടീഷ് സ്വാമ്യാജ്വത്വ പോരാട്ടങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം തന്റെ മൂന്നു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അക്കാലത്ത് ബ്രിട്ടീഷ് സർക്കാരിനുവേണ്ടി നികുതി പിരിച്ചു നൽകുന്ന തിരുനെൽവേലി ജില്ലാ കലക്ടർ റോബർട്ട് വില്യം എസ്‌കോർഡ് ആഷേയെ വധിക്കുവാൻ തീരുമാനിച്ചു.പുനലൂരിൽ വച്ച് ഗൂഡാലോചനയും നടത്തി.തന്റെ ജീവിതവും സ്വത്തും ജോലിയും ഒക്കെ ത്യജിച്ച് ജന്മനാടിന്റെ മോചനത്തിനായി പോരാട്ടത്തുനിറങ്ങുമ്പോൾ ഇരുപത്തിയഞ്ചു വയസ്സുമാത്രമാണ് വാഞ്ചിനാഥന് ഉണ്ടായിരുന്നത്.ഭാര്യ എട്ടുമാസം ഗര്ഭിണിയും.
മുൻ നിശ്ചയിച്ച പ്രകാരം വാഞ്ചിനാഥനും കൂട്ടുകാരും മണിയാച്ചി റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു തിരുനെൽവേലിയിൽ നിന്നും കോടെ കനാലിലേക്ക് പോവുകയായിരുന്ന ജില്ലാ കളക്ടർ ആഷേ യെ ട്രെയിൻ നിർത്തിയ ഉടൻ അദ്ദേഹം സഞ്ചരിച്ചിരുന്ന കമ്പാർട്ടുമെന്റിലേക്ക് ഓടിക്കയറി വാഞ്ചിനാഥന് വെടിവച്ചു കൊന്നു. ശേഷം പൊലീസിന് പിടികൊടുക്കാതെ കടന്നു കളഞ്ഞ അദ്ദേഹം പിന്നീട് റെയിൽവേയുടെ ശുചി മുറിയിൽ സ്വയം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.അദ്ദേഹത്തിന്റെ മൃതശരീരത്തിൽ ഒരു കത്തുണ്ടായിരുന്നു.അതിലെ പ്രസക്തഭാഗം ഇങ്ങനെയാണ് എന്റെ മാതൃ രാജ്യത്തിനുവേണ്ടി ചെറിയ ഉപഹാരമായി ഞാൻ എന്റെ ജീവിതം സമർപ്പിക്കുന്നു.ഈ കുറ്റകൃത്യത്തിൽ ഞാൻ മാത്രമാണ് ഉത്തരവാദി.തന്റെ അവസാന നിമിഷം എഴുതിയ കത്തിൽ കൂടെയുണ്ടായിരുന്ന കൃത്യത്തിൽ പങ്കാളിയായ സുഹൃത്തുക്കളെ സംരക്ഷിക്കാനും വാഞ്ചിനാഥന് ശ്രമിച്ചു. അതുകൊണ്ടു തന്നെ കൂടെയുള്ള ആളുകളെക്കുറിച്ച് ചരിത്രരേഖകളിൽ വ്യക്തമല്ല. എങ്കിലും കേരളത്തിൽ ജോലിക്കുവന്നപ്പോൾ ലഭിച്ച സുഹൃത്തുക്കൾ ആണ് ഇവർ എന്നാണ് അദ്ദേഹത്തിന്റെ ജന്മദേശത്തെ വായ്മൊഴികളിൽ പറയുന്നത്.അദ്ദേഹം വീരാഹുതി ചെയ്ത മണിയാച്ചി റെയിൽവേ സ്റ്റേഷന് "വാഞ്ചിമണിയാച്ചി "എന്ന പേരു നൽകി ജന്മനാട് ആദരിച്ചു.
സ്വാതന്ത്ര്യാനന്തരത്തോടെ കേരളം തമിഴ്‌നാട് സംസ്ഥാനങ്ങൾ രൂപപ്പെട്ടപ്പോൾ കേരള സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നു ഒഴിവായി പോവുകയാണുണ്ടായത്.ജന്മനാടിന് ഏറെ അടുത്തുള്ള വീരവാഞ്ചിനാഥന്റെ കർമഭൂമിയായ പുനലൂരിൽ അദ്ദേഹത്തിന് ആധാരസൂചകമായി സ്മാരകം സ്ഥാപിക്കുകയും ഇനിയും അറിയാത്ത വീരവാഞ്ചിയുടെ ചരിത്രം കൂടുതൽ പഠനം നടത്തുകയും ചെയ്യാൻ തയ്യാറാകണമെന്ന് ചരിത്രാന്വേഷികളുടെ ആവശ്യവും തിരസ്കരിക്കാവുന്നതല്ല
രതീഷ് അലിമുക്ക്
No comments: