ഇത് കൊടും ക്രൂരതയാണ്. കൊടും വനമാണ്. ഒന്നാം ക്ലാസ്സിലെ കുട്ടിയാണ്

കുട്ടികളെ സ്കൂൾ വാഹനത്തിൽ കൊണ്ടുപോകാനാകില്ല, ഇഷ്ടമുള്ള സ്ത്രീകളെ വാഹനത്തിൽ കൊണ്ടു പോകുമെന്ന് ഡ്രൈവർ. പിഞ്ച് കുഞ്ഞുങ്ങൾ മഴ നനഞ്ഞ് പെരുവഴിയിൽ 

ളാഹ / പത്തനംതിട്ട:  കാട്ടുമരങ്ങളുടെ ചില്ലയിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റ് വീണു കൊണ്ടിരുന്നു, തണുത്തു വിറച്ച മരങ്ങളിൽ ചീവീടുകളുടെ പതിവ് പല്ലവി, കിളികളൊക്കെ ചിറകടിച്ച് പാറിപ്പറന്നു, വന്യതയുടെ നടുവിലേക്ക് കിരണങ്ങൾ മെല്ലെ ഈഴ്ന്നിറങ്ങി തുടങ്ങി, ഇളം കാറ്റ് കാട്ടുകുടിലിന്റെ ഉള്ളിലേക്ക് അനുവാദം ചോദിക്കാതെ കടന്നെത്തി,

സ്കുളിൽ പോകാൻ സമയമായി, മഴക്കും വെയിലിനും എപ്പോഴും കടന്നു ചെല്ലാവുന്ന ആ കുടിലിന്റെ കോണിൽ ഒതുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ എടുത്ത് വച്ച ശേഷം കാട്ടുചോലയിൽ പോയി കുളിച്ച് അവൾ ഒരുങ്ങി, അറിവിന്റെ അക്ഷരം തേടി അട്ടത്തോട്ടിലെ ട്രൈബൽ സ്കൂളിലേക്ക് പോകുവാൻ, അച്ചനില്ലാത്ത അവളുടെ കൈ പിടിച്ച് ആ അഞ്ചു വയസ്സുകാരിയെ റോഡിലെത്തിച്ചു, സ്കൂളിൽ പോകുന്നുള്ള സന്തോഷത്താൽ അവൾ കാടിന്റെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചു നിന്നു, കാട് എന്തോ കഥ പറയുന്നതുപോലെ, പൂക്കൾ ചിരിക്കുന്നതു പോലെ ,ഇലകൾ ടാറ്റാ പറയുന്നതുപോലെ, അവൾ സന്തോഷത്തോടെ മണിക്കൂറുകൾ നിന്നിട്ടും സ്കൂൾ വാഹനമെത്തിയില്ല,
,
പുസ്തക മടങ്ങുന്ന ബാഗുമായുള്ള കാത്തു നിൽപിനൊടുവിൽ സ്കൂൾ വാഹനമെത്തി, നിറയെ യാത്രക്കാരും രക്ഷിതാക്കളും, ലക്ഷ്മിക്ക് വാഹനത്തിൽ കയറാനായില്ല, ലഷ്മിക്ക് സങ്കടമായി, സ്കൂൾ തുറന്നതെയുള്ളു, കൂട്ടുകാരുമായി തുള്ളിച്ചാടണം, അക്ഷരങ്ങൾ പഠിക്കണം, പാട്ട് പാടണം, കാടിന്റെ നന്മകൾ .തിരിച്ചറിയണം
ലക്ഷ്മിയുടെ സങ്കടം കണ്ട്. രജനിയെന്ന ആദിവാസി യുവതി ഇടപ്പെട്ടു. കുട്ടിയെ വാഹനത്തിൽ കയറ്റി സ്കൂളിൽ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഡ്രൈവറുടെ മറുപടി ഇതായിരുന്നു. "എല്ലാ കുട്ടികളെയും സ്കൂൾ വാഹനത്തിൽ കൊണ്ടുപോകാനാകില്ല"





യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടു പോകുമ്പോഴും പെരുവഴിയിൽ മഴ നനത്ത് കാത്തുനിൽക്കേണ്ടി ഒരു ആദിവാസി പിഞ്ചു കുട്ടിയുടെ കഥ മാത്രമല്ല ഇത്.' യാത്രക്കാരെ സ്കൂൾ വാഹനത്തിൽ കയറ്റുന്നതിനെ ചോദ്യം ചെയ്തപ്പോൾ " എനിക്ക് ഇഷ്ടമുള്ള സ്ത്രീകളെ സ്കൂൾ വാഹനത്തിൽ കയറ്റുമെന്നായിരുന്നു മറുപടി, 'ലക്ഷ്മിയെ കയറ്റാതെ സ്കൂൾ വാഹനം വിട്ടു പേയെങ്കിലും തിരികെ വരുമെന്നായിരുന്നു പ്രതിഷ, രണ്ടു മണിക്കൂറിലേറെ രാവിലെ പെരുമഴയത്ത് കാത്തു നിന്നിട്ടും സ്കുൾ വാഹനം തിരികെ എത്തിയില്ല, ഒടുവിൽ നിരാശയായി ലഷ്മി കുടിലിലേക്ക് മടങ്ങി.

ളാഹ നെല്ലിടാം പാറ വനത്തിലെ കുടിലിലാണ് അട്ടത്തോട് ട്രൈബൽ സ്കുളി കല ഒന്നാം ക്ലാസ്സുകാരിയായ ലഷ്മിയുടെ താമസം, ചന്ദ്രമതിയുടെ മകളാണ് ലക്ഷ്മി. ഇവിടെ നിന്നും 5, 4 ക്ലാസിലേക്ക് ഓരോ കുട്ടികളും, മൂന്നാം ക്ലാസിലേക്ക് 2 ആദിവാസി കുട്ടികളുമുണ്ട്, ലക്ഷ്മി മാത്രമാണ് ഒന്നാം ക്ലാസിലേക്കുള്ളത്, എല്ലാ ദിവസവും പുസ്തകവും ബുക്കുമായി ഒരുങ്ങി നിൽക്കാറുണ്ടെങ്കിലും സ്കൂളിൽ പോകാൻ കഴിയാറില്ല. മിക്കപ്പോഴും സർക്കാർ സ്കൾ വാഹനം നിറയെ യാത്രക്കാരായിരിക്കും, ചോദ്യം ചെയ്യുന്നവർക്ക് നേരെ അസഭ്യ വർഷവും.

ആദിവാസി കുട്ടികൾ പഠിച്ചാലും ഇല്ലേലും ആരും ചോദിക്കാനില്ല എന്നതിന്റെ ഒരു ചെറിയ നേർക്കാഴ്ച മാത്രമാണിത് ,ഉള്ളുകളികൾ വേറെയുമുണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടികൾ മുടക്കുമ്പോഴും ശബരിമല വനമേഖലയിലെ ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കില്ല എന്നതാണ് യാഥാർഥ്യം

പങ്കജാക്ഷൻ അമൃത

No comments:

Powered by Blogger.