നിപ്പയെ പ്രതിരോധിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും - കേന്ദ്രമന്ത്രി ഹർഷവർദ്ധൻ

നിപ: ഡൽഹിയിൽ ഉന്നതതല യോഗം: കൺട്രോൾ റൂം തുറന്നു എല്ലാ സഹായങ്ങളും ഉറപ്പു നൽകി  കേന്ദ്രം

നിപ വൈറസ് പ്രതിരോധിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാ വിധ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു. കേരളത്തിൽ നിപ സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി ഡൽഹിയിൽ ഉന്നതതലയോഗം വിളിച്ചുചേർത്തിട്ടുണ്ട്.

നിപ സംശയമുണർന്നപ്പോൾ തന്നെ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് പൂനെയിലെ വൈറോളജി ലാബിൽനിന്ന് പരിശോധനഫലം ലഭിച്ചത്. ആറ് പേരുടെ സംഘത്തെ കഴിഞ്ഞദിവസം തന്നെ കേന്ദ്രം കേരളത്തിലേക്ക് അയക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ നിപ സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായിരുന്ന 86 പേർ നിരീക്ഷണത്തിലാണെന്നും കേന്ദ്രമന്ത്രിഹർഷവർദ്ധൻ വ്യക്തമാക്കി

കേന്ദ്ര ആരോഗ്യസെക്രട്ടറി, ഐ.എം.ആർ. പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം കേന്ദ്രം നേരത്തെ വിളിച്ചുചേർത്തിരുന്നു. ഡൽഹിയിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. പൂനൈ ഐസിഎംആറിൽ നിന്ന് മരുന്നുകൾ എറണാകുളത്തേക്ക് അയച്ചതിനൊപ്പം വവ്വാലുകളിൽ വൈറസ് സാനിധ്യം പരിശോധിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംഘത്തെ കേരളത്തിൽ നിയോഗിച്ചിട്ടുണ്ട്. വനം വന്യജീവി വകുപ്പ് ഡയറക്ടർ ജനറലുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ വിഷയം ചർച്ച ചെയ്തു

No comments:

Powered by Blogger.