എന്തിനായിരുന്നു ശബരിമലയിൽ നാടകങ്ങൾ
ശബരിമലയിൽ തീവ്ര നിലപാടുകൾ വേണ്ടെന്ന സി പി എം തീരുമാനം വന്ന ശേഷം ആദ്യമായാണ് ഇന്ന് ശബരിമല നട തുറക്കുന്നത്. സാധാരണ ഭക്തർക്ക് തെല്ല് ആശ്വാസം ലഭിച്ചെങ്കിലും, സംഘ പരിവാർ നേതൃത്വം സി പി എമ്മിന്റെ മലക്കം മറിച്ചിലിനെ അത്ര ആത്മാർഥതയോടെയല്ല ഉറ്റു നോക്കുന്നത്. സംഘ പരിവാറിന്റെ ചരിത്രത്തിൽ തന്നെ ഇത്ര വലിയ പ്രതിരോധം, ഇത്ര നീണ്ട നാളുകളിൽ ഒരിക്കലും നടത്തിയിട്ടില്ലെന്നതാണ് വസ്‌തുത. അതും കംപ്ലീറ്റ് പ്രധിരോധത്തിലൂന്നിയുള്ള സമര മുറ ഒരു പക്ഷെ ചരിത്ര താളുകളിൽ ഇടം പിടിച്ചേക്കാം
പ്രതിഷ്ഠാദിന പൂജകള്‍ക്കായാണ് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കുന്നത്. ഇന്ന് പ്രത്യേക പുജകള്‍ ഉണ്ടാകില്ല. നാളെയാണ് പ്രതിഷ്ഠാദിനം. പ്രത്യേക പൂജകള്‍ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും. ഏറ്റവും പുണ്യദായകമായ ക്ഷേത്ര ചടങ്ങുകളാണ് പ്രതിഷ്ഠാ ദിന ചടങ്ങുകൾ. അതിനനുസരിച്ച ജന ബാഹുല്യം സാധാരണ ശബരിമല പ്രതിഷ്ഠാ പൂജകൾക്കായി ഉണ്ടാകാറില്ല. ഇത്തവണയും കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. കഴിഞ്ഞ ആറു മാസമായി ശബരിമലയിലെ സംഭവ വികാസങ്ങളിൽ അതീവ ദുഃഖിതരാണ് ഭക്തജനങ്ങൾ.
തീവ്ര നിലപാടുകളിൽ നിന്ന് സി പി എം പിന്തിരിയുന്നതോടെ വലിയ ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്? എന്തിനാണ് ബിന്ദു, കനക ദുർഗ്ഗ, രഹ്ന, സ്വീറ്റി, ലിബി തുടങ്ങിയ നിരീശ്വര വാദികൾക്ക് വലിയ സംരക്ഷണം കൊടുത്ത് ശബരിമലയിൽ പ്രവേശിപ്പിക്കാൻ അവസരം കൊടുത്തത്. യുവതീ പ്രവേശനം സാധ്യമാക്കണമെങ്കിൽ സ്വന്തം പാർട്ടിയിൽ തന്നെ യുവതികൾ എന്തുകൊണ്ട് പോയില്ല. ലക്ഷക്കണക്കിന് കേസുകൾ ചാർജ് ചെയ്തതും, കോടിക്കണക്കിനു രൂപ പാഴാക്കിയതും, വഴിപാടുകളിലും മറ്റും ലഭിക്കേണ്ട കോടികൾ നഷ്ടമാക്കിയതും എന്തിനായിരുന്നു എന്ന് ജനം ചോദിച്ചുകൊണ്ടിരിക്കും? ഉപഭോക്താക്കൾക്കാര്ക്കും വേണ്ടാത്ത ഒരു സേവനം നടത്താൻ മുന്നിട്ടിറങ്ങിയത് തമാശയായിട്ടാണ് സി പി എം അണികൾ പോലും കണ്ടത്.
എന്തായാലും ഈ വിഷയത്തിൽ ഒരു പൂർണ സമാധാനം ജനങ്ങൾക്കില്ല. ഇനിയും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. കാരണം ഏതു തരം ആളുകൾക്കും ചന്തയിൽ പോകുന്നതുപോലെ ഒരവസ്ഥ സംജാതമാക്കുക എന്നല്ലാതെ ഒരു നവോദ്ധാനവും ശബരിമലയിൽ നടന്നില്ല എന്നതാണ് വസ്‌തുത. സർക്കാരിനും, സി പി എമ്മിനും, ഭക്ത ജനങ്ങൾക്കും ഒരുപോലെ നഷ്ടമുണ്ടാക്കിയ ഒരു വ്യവസായമെന്നേ ശബരിമല വിഷയങ്ങളെ കാണാനാകൂ. സി പി എം എതിർ രാഷ്ട്രീയക്കാർക്കെല്ലാം വളരാനുള്ള ഒരു ഉഴുതു മരിക്കാൻ മാത്രമായിരുന്നു യുവതീ പ്രവേശം.
നാളെ ഹരിവരാസനം പാടി നട അടച്ച ശേഷം മിഥുന മാസ പൂജകള്‍ക്കായി വീണ്ടും 15 ന് വൈകുന്നേരം 5 ന് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും ഉണ്ടാകില്ല. മിഥുനം ഒന്നാം തീയതിയ16ന് രാവിലെ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകവും പതിവ് പൂജകളും നടക്കും.ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും.20 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

No comments: