തലമുറ മാറ്റത്തിന് ഒരുങ്ങി മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത നേതൃത്വം

ആദ്യ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം സ്ഥാനമൊഴിയുമ്പോൾ പകരക്കാരനായി സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലിത്ത ചുമതലയേൽക്കും. 2010 ൽ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത നിലവിൽ വന്നപ്പോൾ മുതൽ നാളിതുവരെ രുപതാ അധ്യക്ഷനായിരുന്നത് കടമ്മനിട്ട സ്വദേശി കുടിയായ യുഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പൊലിത്തയാണ്. പത്തോളം വർഷക്കാലം പത്തനംതിട്ട രൂപതാ അദ്ധ്യക്ഷ സ്ഥാനം വഹിച്ച അദ്ദേഹം തന്റെ പ്രവർത്തനങ്ങളിലൂടെ വിശ്വാസികൾക്കും അന്യമതസ്ഥർക്കും ഇടയിൽ സ്വീകാര്യനായി. പത്ത് വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടുകാരും സ്നേഹിതനുമായ സാമുവൽ മാർ ഐറേനിയോസിനായി നിറഞ്ഞ മനസ്സോടെ ചുമതല ഒഴിയുമ്പോഴും തുടർന്നുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹത്തോടൊപ്പം കൈകോർത്ത് പ്രവർത്തിക്കാൻ സന്നധനാണെന്ന് യൂഹാനാൻ മാർ ക്രിസോസ്റ്റം പറഞ്ഞു.

ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് ഏറ്റെടുക്കാൻ പോകുന്നതെന്ന് സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ശരീയായ ദിശയിലൂടെയാണ് പത്തനംതിട്ട രൂപത നീങ്ങുന്നത്. അദേഹത്തിന്റെ പാത പിൻതുടരാനാണ് ആഗ്രഹിക്കുന്നതെന്നും സാമുവേൽ മാർ ഐറേനിയോസ് പറഞ്ഞു.

മത സൗഹാർദ്ദം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന പ്രദേശം എന്ന നിലയിലും അനുഗ്രഹീതമായ പത്തനംതിട്ടയിലെ സഭയുടെ നേതൃത്വം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാര കൈമാറ്റ ചടങ്ങുകൾ ശനിയാഴ്ച രാവിലെ 8 മുതൽ 12.30 സെന്റ് പീറ്റഴ്സ് കത്തിഡ്രിൽ നടക്കും

No comments:

Powered by Blogger.