എക്‌സൈസ് ഡ്രൈവര്‍ : ശാരീരിക അളവെടുപ്പ്

പത്തനംതിട്ട: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 659/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പും ഡ്രൈവിംഗ് പ്രായോഗിക പരീക്ഷയും ഈ മാസം 11,12,13 തീയതികളില്‍ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, സാധുതയുള്ള ഹെവി ഡ്രൈവിംഗ് ലൈസന്‍സ്, ശാരീരിക ക്ഷമതയും കാഴ്ചശക്തിയും തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം യഥാസമയം ഉദേ്യാഗാര്‍ഥികള്‍ ഹാജരാകണം. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഉദേ്യാഗാര്‍ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ പാടില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

No comments:

Powered by Blogger.