ലോക പരിസ്ഥിതി ദിനം: മാതാ അമൃതാനന്ദമയി ദേവിയുടെ സന്ദേശം
കൊല്ലം/വള്ളിക്കാവ്
ഹൃദയാഘാതം വരുന്നതിനുമുമ്പ് ശരീരം അതിന്റെ വരവ് വിളിച്ചറിയിക്കുന്ന പല സൂചനകളും തരാറുണ്ട്. അതുപോലെ, സ്വയം തിരുത്താന്‍ പ്രകൃതി മാതാവ് മനുഷ്യന് നല്‍കുന്ന മുന്നറിയിപ്പാണ് ഓരോ പ്രകൃതിദുരന്തവും. ഒരു വേടന്‍ കാട്ടില്‍വെച്ച് മാന്‍കൂട്ടത്തിനുനേര്‍ക്ക് വിഷം പുരട്ടിയ ഒരമ്പയച്ചു. അമ്പ് ഉന്നംതെറ്റി പടര്‍ന്നുപന്തലിച്ചുനിന്നിരുന്ന ഒരു വൃക്ഷത്തില്‍ച്ചെന്ന് തറച്ചു. വിഷത്തിന്റെ ശക്തിമൂലം വൃക്ഷം ക്ഷയിച്ചുതുടങ്ങി. വൃക്ഷം പൂര്‍ണമായും കരിഞ്ഞുണങ്ങിയതോടെ അതില്‍ വസിച്ചിരുന്ന പക്ഷികളും ഇഴജന്തുക്കളും അണ്ണാന്‍, എലി തുടങ്ങിയ ജീവികളും അതിനെ ഉപേക്ഷിച്ചു പോയി. എന്നാല്‍, ഒരു തത്തമാത്രം ആ മരത്തോടുള്ള കടപ്പാടും സ്‌നേഹവും കാരണം അതിനെ ഉപേക്ഷിച്ചുപോകാന്‍ തയ്യാറായില്ല. അത് ഊണും ഉറക്കവും വെടിഞ്ഞ് ദുഃഖംപൂണ്ട് ആ മരത്തില്‍ത്തന്നെ ഇരുന്നു. ആ മരം വിട്ടുപോകാന്‍ അതിന്റെ കൂട്ടുകാര്‍ പലവട്ടം ഉപദേശിച്ചെങ്കിലും തത്ത അതിനൊന്നും വഴങ്ങിയില്ല. അതിശയകരമായ ഈ വാര്‍ത്ത ത്രിലോകങ്ങളിലും പ്രചരിച്ചു. ദേവേന്ദ്രന്റെയും ചെവിയിലെത്തി. തത്തയുടെ കാരുണ്യവും കൃതജ്ഞതയും കേട്ടറിഞ്ഞ ദേവേന്ദ്രന്‍ തത്തയെ പരീക്ഷിക്കണമെന്ന് നിശ്ചയിച്ചു.
ദേവേന്ദ്രന്‍ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ തത്തയുടെ അടുക്കല്‍ച്ചെന്ന് ചോദിച്ചു, ''നീ എന്താണ് കരിഞ്ഞുപോയ ഈ വൃക്ഷത്തെ ഉപേക്ഷിക്കാത്തത്?'' തത്ത മറുപടി പറഞ്ഞു, ''എന്റെ തപശ്ശക്തികൊണ്ട് അങ്ങ് ദേവേന്ദ്രനാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ ജനിച്ചുവീണത് ഈ മരത്തിലാണ്. ഇതില്‍ വസിച്ചുകൊണ്ടാണ് എന്റെ എല്ലാ ഗുണങ്ങളും കഴിവുകളും ഞാന്‍ നേടിയത്. ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് ഞാന്‍ രക്ഷപ്രാപിച്ചതും ഈ മരത്തിനെ ആശ്രയിച്ചാണ്. ഇത്രയും നാള്‍ എന്നെ സംരക്ഷിക്കുകയും പരിപാലിക്കുകയുംചെയ്ത ഈ വൃക്ഷത്തെ ഇപ്പോള്‍ ഞാന്‍ എങ്ങനെയാണ് ഉപേക്ഷിക്കുക?'' ഇതുകേട്ട് ദേവേന്ദ്രന്‍ പറഞ്ഞു, '' അങ്ങയുടെ ഈ കാരുണ്യം എന്നെ പ്രസന്നമാക്കിയിരിക്കുന്നു. അങ്ങ് ഒരു വരം ചോദിച്ചാലും'' അപ്പോള്‍ തത്ത ദേവേന്ദ്രനോട് ആ മരത്തെ പൂര്‍വസ്ഥിതിയിലാക്കാന്‍ ആവശ്യപ്പെട്ടു. ദേവേന്ദ്രന്‍ ആ വൃക്ഷത്തിന്മേല്‍ അമൃത് വര്‍ഷിച്ചു. ക്ഷണനേരത്തിനുള്ളില്‍ വൃക്ഷം വീണ്ടും തളിര്‍ത്ത് പഴയതുപോലെ ഇടതൂര്‍ന്ന ഇലകളാലും കായ്കളാലും നിറഞ്ഞു. അതുകണ്ട് ആ മരത്തെ ഉപേക്ഷിച്ചുപോയ പക്ഷികളും കീടങ്ങളും ഇഴജന്തുക്കളും സസന്തോഷം ആ വൃക്ഷത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.
ഈ കഥയിലെ തത്തയ്ക്ക് വൃക്ഷത്തിനോടുണ്ടായിരുന്ന ബന്ധവും നന്ദിയും നമുക്ക് പ്രകൃതിയോടുണ്ടായാല്‍ പ്രകൃതിസംരക്ഷണം അനായാസമാകും. ഈ ഒരു സംസ്‌കാരം പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ നമുക്ക് കഴിയട്ടെ.
മാതാ അമൃദാനന്ദ മയി അമ്മ
മക്കളേ, പരിസ്ഥിതി പ്രശ്‌നം അത്യന്തം രൂക്ഷമായ ഒരു കാലഘട്ടത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളിലൂടെ നമ്മള്‍ മണ്ണും ജലവും വായുവും മലിനമാക്കി. മരങ്ങള്‍ വെട്ടിനിരത്തിയും മലകള്‍ ഇടിച്ചുനിരത്തിയും നദികളിലെ മണല്‍ വാരിയും മറ്റും നമ്മള്‍ പ്രകൃതിയെ നശിപ്പിച്ചു. അതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ ഇന്ന് നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കയാണ്

No comments: