സൂപ്പർ പവർ ആയി വി മുരളീധരൻ: വിദേശകാര്യ വകുപ്പിന്റെ പൊളിറ്റിക്കൽ മുഖം: ബിജെപി എലൈറ്റ്-നേതാ ക്ലബ്ബിലേക്ക് കേരളത്തിന്റെ വി എം

കേന്ദ്ര മന്ത്രിസഭയിലെ ഒന്നാമത്തെ പ്രധാനപ്പെട്ട വകുപ്പ് പാർലമെന്ററി കാര്യവും, നാലാമത്തെ പ്രധാനപ്പെട്ട വകുപ്പ് വിദേശകാര്യവുമാണ്. (എല്ലാ വകുപ്പുകളും പ്രധാനമാണെകിലും അങ്ങനെയാണ് കണക്കാക്കപ്പെടുന്നത്) രണ്ടിന്റെയും രണ്ടാം ചുമതലക്കാരൻ വി മുരളീധരൻ തന്നെ. സത്യത്തിൽ ഇത്ര പ്രാധാന്യമുള്ള ഒരു മന്ത്രി അമിത് ഷാ, രാജ് നാഥ്‌ സിങ്, നിർമല സീതാരാമൻ കഴിഞ്ഞാൽ വേറെ ക്യാബിനറ്റ് റാങ്കിൽ പോലും കാണില്ല. പാർലമെന്ററി കാര്യ വകുപ്പിൽ എക്സിക്യൂഷൻ ലെവൽ മുഴുവൻ കൈകാര്യം ചെയ്യേണ്ടത് സഹ മന്ത്രിയാണ്. ലോകസഭാ/രാജ്യ സഭാ അംഗങ്ങളുടെ, എം പി എന്ന നിലയിലുള്ള, എല്ലാ കാര്യങ്ങളും, സർക്കാരിന്റെ ദൈനം ദിന നടത്തിപ്പും നോക്കി നടത്തുന്നത് ഈ വകുപ്പാണ്.  സാധാരണ പൊതു ജനങ്ങളുമായി ബന്ധപ്പെട്ട വകുപ്പല്ലെങ്കിലും ഏറ്റവും പവർഫുൾ മന്ത്രാലയമാണിത്. അഞ്ചു വർഷം മുരളീധരൻ ഈ വകുപ്പിൽ തുടർന്നാൽ ഇന്ത്യയിലെ മുഴുവൻ എം പി മാരുടെയും, മന്ത്രിമാരുടെയും മാനസ പുത്രനായി മാറും.  ആ വളർച്ച ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

വിദേശകാര്യ വകുപ്പിന്റെ ചുമതല എസ് ജയശങ്കറിനാണ്.  എന്നാൽ അദ്ദേഹം രാഷ്ട്രീയക്കാരനല്ല. ജയശങ്കർ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന ഒരു ഉദ്യോഗസ്ഥാനായി മാത്രമാകും മന്ത്രാലയത്തിൽ ഇടപെടുക. അതാണദ്ദേഹത്തിന്റെ ശൈലി. ഇത് മോദി നടത്തിയ ഒരു പരീക്ഷണമാണ്. ഇതിന്റെ ആഫ്റ്റർ എഫ്ഫക്റ്റ് എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഉറപ്പായും നല്ലതു തന്നെയാകും. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാകാത്തതാണ് രാഷ്ട്രീയ തീരുമാനങ്ങൾ.  അത്തരം തീരുമാനങ്ങൾ എടുക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക വി മുരളീധരൻ തന്നെയാകും. അദ്ദേഹമാണ് വകുപ്പിലെ രാഷ്ട്രീയ മുഖം, ബിജെപി മുഖം. അദ്ദേഹഹമാണ് ആ വകുപ്പിലെ മോദി സാന്നിധ്യം.

വി മുരളീധരന്റെ മന്ത്രിപദ ലബ്ധി ഒരു സാധാരണ സംഭവമായി കരുതാൻ കഴിയില്ല.  വരും ദിനങ്ങളിൽ, വെങ്കയ്യാ നായിഡുവിനും, നിർമല സീതാരാമനും ശേഷം തെക്കേ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ നേതാവായി അദ്ദേഹം മാറും. വി മുരളീധരനെ കേന്ദ്രീകരിച്ച് വലിയ പദ്ധതികളാണ് കേന്ദ്രം തയ്യാറാക്കുന്നത്. മഹാരാഷ്ട്ര, ത്രിപുര മോഡലിലേക്കു കേരളത്തിൽ കാര്യങ്ങൾ മാറും. മുരളീധരന്റെ മേൽനോട്ടത്തിൽ കെ സുരേന്ദ്രൻ, എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവർ ബി ജെ പി - കേരളത്തിന്റെ മുഖമാകും. 2021 ൽ കേരളത്തിലെ പ്രതിപക്ഷ സ്ഥാനത്തും, ശേഷം കേരളത്തിൽ  ഭരണവുമാണ് ലക്‌ഷ്യം. 2024 കേരളത്തിൽ നിന്ന് 6 എം പി മാരുണ്ടാകും. കേരളത്തിൽ വിഭാഗീയത കളിക്കുന്നവർ കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വരും. ചിലപ്പോൾ പുറത്തു പോകേണ്ടിയും വരും. പാർട്ടിയിൽ പുതിയ യുവാക്കളെ താക്കോൽ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരും.

കേരളത്തിലും പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമിട്ടുള്ള പരിപാടികളാകും ആസൂത്രണം ചെയ്തു നടപ്പിലാക്കുക.  ഹിന്ദുക്കളിലിലെ മുന്നോക്കക്കാരും ക്രിസ്ത്യാനികളും ചേർന്നതാണ്‌ കോൺഗ്രസ്സിന്റെ ശക്തി. മലബാർ ഒഴിച്ചുള്ള പ്രദേശങ്ങളിൽ മുസ്ലീങ്ങളും പിന്നാക്കക്കാരും ചേർന്നതാണ് സി പി എമ്മിന്റെ ശക്തി. മലബാറിലും മുസ്ലീങ്ങളുടെ ഇടയിൽ അവർക്കു സ്വാധീനമുണ്ട്. എന്നാൽ മുന്നോക്കക്കാരിലെയും പിന്നോക്ക കാരിലേയും വോട്ട് ശക്തിയെ ബിജെപി ആകർഷിക്കും എന്നാണു കരുതുന്നത്. ഇതിനായി പ്രത്യേക പദ്ധതികൾ വരും.

ജാതീയമായി ബി ജെ പിക്ക് എതിരായി വോട്ട് ചെയ്യുകയും, ഇന്ദ്രപ്രസ്ഥത്തിലെ അന്തപുരങ്ങളിൽ നിരന്തരം കയറി സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ചിലർ കേരളത്തിലുണ്ടെന്നാണ് ഡൽഹിയിലുള്ള നിഗമനം.  അത്തരക്കാരെ അകറ്റി നിർത്തിയേക്കും.  എപ്പോഴും ഡൽഹിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വി മുരളീധരന്റെ അധികാരം ഇതിനു തടയിടുമെന്നു തീർച്ചയാണ്.

വി മുരളീധരൻ ഇനി നേരിട്ടേറ്റുമുട്ടുക മുഖ്യ മന്ത്രി പിണാറായി വിജയനോടാകും. അത് രമേശ് ചെന്നിത്തലക്ക് കിട്ടുന്ന പ്രാധാന്യത്തിനു മുകളിൽ വരും. എന്തായാലും എ കെ ആന്റണിക്ക് ശേഷം കേന്ദ്ര അധികാരത്തിൽ ഇത്രയേറെ പവറുണ്ടാകാൻ പോകുന്ന മറ്റൊരു നേതാവില്ല.

political desk/

No comments:

Powered by Blogger.