അതിസങ്കീര്‍ണ താക്കോല്‍ദ്വാര ശസ്ത്രക്രിയ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ - നേതൃത്വം കൊടുത്തതു വനിതാ ഡോക്ടർ
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പാന്‍ക്രിയാറ്റിക് കാന്‍സറി അതിസങ്കീര്‍ണ ശസ്ത്രക്രിയ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യം. 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്തത് ഇന്ത്യയിലാദ്യമായി ഒരു വനിതാഡോക്ടര്‍
ശസ്ത്രക്രിയ പൂര്‍ണവിജയം
പാന്‍ക്രിയാറ്റിക് കാന്‍സറിന് അത്യപൂര്‍വമായി നടത്തുന്ന അതിസങ്കീര്‍ണ താക്കോല്‍ദ്വാര ശസ്ത്രക്രിയ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ്ക്ക് നേതൃത്വം കൊടുത്തത് ഒരു വനിതാഡോക്ടര്‍. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാഡോക്ടര്‍ ഈ നേട്ടത്തിന് അര്‍ഹയാകുന്നത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍റോളജിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ ആര്‍ എസ് സിന്ധുവാണ് ഈ നേട്ടത്തിനുടമ. പാന്‍ക്രിയാസ് ഗ്രന്ഥിയെയും അനുബന്ധ അവയവങ്ങളെയും ബാധിക്കുന്ന കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കായി നടത്തുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയായ വിപ്പിള്‍സ് ശസ്ത്രക്രിയയാണ് തിരുവല്ല സ്വദേശിനിയായ യുവതിയ്ക്ക് 14 മണിക്കൂര്‍ സമയമെടുത്ത് ഡോ സിന്ധുവും സംഘവും വിജയകരമായി പൂര്‍ത്തീകരിച്ചത്.
വന്‍കുടല്‍, ആമാശയം, കരള്‍ എന്നിവയിലെ കാന്‍സറിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ ഡോ രമേഷ് രാജന്‍ വകുപ്പുമേധാവിയായിട്ടുള്ള സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍റോളജി വിഭാഗം വന്‍പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖരായ ചില ശസ്ത്രക്രിയാ വിദഗ്ധര്‍ മാത്രം അവകാശപ്പെടുന്ന നേട്ടം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും കരഗതമായിരിക്കുകയാണ്. ശസത്രക്രിയയ്ക്ക് ഡോ സിന്ധുവിനൊപ്പം ഡോ എം എസ് ശശികിരണ്‍, ഡോ കുശാല്‍ ബൈറോളിയ, ഡോ രവികൃഷ്ണ, ഡോ ദീപക്, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ ഉഷാകുമാരി, ഡോ സഞ്ജയ് സഹദേവന്‍, ഡോ വിനീത് കൃഷ്ണന്‍, ഡോ സൗമ്യ സുബ്രഹ്മണ്യന്‍, ഡോ ഷഹാന ഷുക്കൂര്‍, ഡോ ഷഹാന ഷാജി, സ്റ്റാഫ് നേഴ്സുമാരായ മഞ്ജുഷ, മാലിനി, വിഷ്ണു, നേഴ്സിംഗ് അസിസ്റ്റന്‍റുമാരായ ശംഭു, ഗോകുല്‍, ശുഭ, വിഷ്ണു എന്നിവരും പങ്കെടുത്തു. രോഗം ഭേദമായതിനെ തുടര്‍ന്ന് യുവതിയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തു.

No comments: