ചരിത്രം കുറിച്ച് പുതിയ അധ്യയന വര്ഷം


കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ്സുകളും ഒരേ ദിനം ആരംഭിക്കുന്നു .ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉത്‌ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഖാടനം ചെയ്യും .ഒരു ലക്ഷം വിദ്യാര്‍ഥികളെയാണ് ഇത്തവണ പ്രവേശനോത്സവത്തില്‍ പ്രതീക്ഷിക്കുന്നത്.തൃശൂർ ജില്ലയിലെ ചെമ്പുച്ചിറ സ്‌കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവത്തിന്റെ ഉത്‌ഘാടനം .ഇവിടെ 60 കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയിരുന്നു .ഇത്തവണ ആദ്യ രണ്ട് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കിയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇതേ അവസരത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഖാദർ കമ്മിഷൻ റിപ്പോർട്ട് ഏകപക്ഷീയമായി നടപ്പിലാകുകയാണെന്നു ആരോപിച്ചു പ്രതിപക്ഷ സംഘടനകൾ പ്രവേശനോത്സവത്തിൽ  നിന്നു വിട്ടു നിൽക്കുന്നത് അനവസരത്തിലാണെന്നുള്ള വിമർശനവുമുണ്ട്

No comments:

Powered by Blogger.