യു.എ.ഇ.യുടെ ആദ്യ ഗോൾഡ് കാർഡ് എം.എ. യൂസഫലിക്ക്..... .

യു.എ.ഇ.യുടെ ആദ്യ ഗോൾഡ് കാർഡിന് പ്രവാസിമലയാളിയും വ്യവസായപ്രമുഖനുമായ  എം.എ. യൂസഫലി യ്ക്ക് ലഭിച്ചു .യു എ  ഇ വൻകിട നിക്ഷേപകർക്കും മികച്ച പ്രതിഭകൾക്കും നൽകുന്ന ആജീവനാന്ത താമസരേഖയാണ് ഗോൾഡ് കാർഡ്.യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതരാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽനടത്തിയത്

ജനറൽ ഡയറക്ടറേറ്റ് ഓഫ് െറസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ ബ്രിഗേഡിയർ സയീദ് സാലിം അൽ ഷംസിയാണ് ഗോൾഡ് കാർഡ് യൂസഫലിക്ക് കൈമാറിയത്
വൻകിട നിക്ഷേപകരെയും മികച്ച പ്രതിഭകളെയും പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് യു .എ.ഇ. സർക്കാർ ഗോൾഡ് കാർഡ് പ്രഖ്യാപിച്ചതിന് പിന്നിലുള്ള ലക്‌ഷ്യം എന്ന് വിലയിരുത്തപ്പെടുന്നു ...
ഗോൾഡ് കാർഡിനുപുറമേ അഞ്ചുവർഷം, പത്തുവർഷം വീതമുള്ള ദീർഘകാല വിസകളും അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. ഗോൾഡ് കാർഡിന് അർഹരായവരുടെ മാത്രം യു.എ.ഇ.യിലെ മൊത്തം നിക്ഷേപം 10,000 കോടി ദിർഹ(ഏകദേശം 1,88,280 കോടി രൂപ)ത്തിൽ അധികമാണ്
.

No comments:

Powered by Blogger.