ഇന്ത്യൻ ജെയിംസ് ബോണ്ട് അജിത് ഡോവലിന് അധികാര കയറ്റം: ഇനി രാജ്‌നാഥ് സിംഗിന്റയും, നിധിൻ ഗഡ്ഗരിയുടെയും ഒക്കെ പവർ

ദേശീയ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും.  ക്യാബിനറ്റ് റാങ്കോടെയാണ് പുതിയ നിയമനം. ഒരു സീനിയർ മന്ത്രിക്കു ലഭിക്കുന്ന അധികാരവും ചെങ്കോലും ദേശീയ ഉപദേഷ്ടാവിനും ഇനി സ്വന്തം. മിന്നലാക്രമണം, ബലാകോട്ട് പോയിന്റ് ബ്ളാങ്ക് ഷൂട്ട് എന്നിവ പൊൻതൂവലായി നെറുകയിൽ ചാർത്തി നിൽക്കുന്ന ഡോവലിന് ഇതിൽ കുറഞ്ഞ എന്ത് സ്ഥാനം കൊടുക്കാനാണ്.  ഏതു രാജ്യത്തിന്റെയും അടുക്കളയിൽ കയറി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചക്കയും മാങ്ങയും എടുത്തു കൊണ്ട് വരാൻ കഴിയുന്ന ഹനുമാൻ എഫക്ടാണ് ഡോവൽ മോദിക്ക്.  ഇടതു ഡോവലും വലതു ജയശങ്കറും മുന്നിൽ അമിത് ഷായും, പുറകിൽ രാജ് നാഥ്‌ സിങ്ങും മുകളിൽ ഈശ്വരനും ഉള്ളപ്പോൾ മോദി തികച്ചും സെയ്‌ഫുമാണ്.

1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഡോവൽ. 33 വർഷം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്ത ഡോവൽ പത്തുവർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു. 1988 ൽ രാജ്യം പരമോന്നത ബഹുമതികളിലൊന്നായ കീർത്തിചക്ര നൽകി ആദരിച്ചു. അന്നുവരെ സൈനികർക്ക് മാത്രം നൽകി വന്നിരുന്ന കീർത്തിചക്ര ആദ്യമായായിരുന്നു ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിച്ചത്

No comments:

Powered by Blogger.