സ്വർണ്ണക്കടത്ത് പ്രതികൾക്ക് പാകിസ്ഥാൻ ബന്ധം; അന്വേഷണത്തിന് റോയും എൻ ഐ എ യും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ് റോയും എന്‍ഐഎയും അന്വേഷിക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സെറീന ഷാജിക്ക് പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസ് റോയും എന്‍ഐഎയും അന്വേഷിക്കാനൊരുങ്ങുന്നത്.

ദുബായ് ബ്യൂട്ടിപാര്‍ലര്‍ ഉടമ സെറീന ഷാജിയുടെ പാക് ബന്ധത്തെക്കുറിച്ച് കണ്ടെത്തിയത് ഡിആര്‍ഐയുടെ അന്വേഷണത്തിലാണ്‌.

സെറീന ഷാജിക്ക് സ്വര്‍ണക്കടത്ത് സംഘത്തെ പരിചയപ്പെടുത്തിക്കൊടുത്തത്‌ പാകിസ്താന്‍കാരനായ നദീം ആണെന്ന് കണ്ടെത്തിയിരുന്നു. ഇയാളാണ് സെറീനയുടെ ബ്യൂട്ടിപാര്‍ലറിലേക്ക് കോസ്മറ്റിക്‌സുകള്‍ നല്‍കിയിരുന്നത്. സ്വര്‍ണക്കടത്ത് സംഘത്തെ ദുബായില്‍ നിയന്ത്രിച്ചിരുന്ന ജിത്തുവും നദീമും സുഹൃത്തുക്കളാണെന്നും സെറീന ഡിആര്‍ഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്തിനെക്കുറിച്ച് റോയും എന്‍ഐഎയും അന്വേഷണം നടത്തുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഡിആര്‍ഐ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ തിരുവനന്തപുരം പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിന്റെ വിശദാംശങ്ങളും പുറത്തുവന്നു. ഡി.ആര്‍.ഐ നേരത്തെ അറസ്റ്റ് ചെയ്ത കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയടക്കം പ്രതിയാക്കികൊണ്ടാണ് സിബിഐ എഫ് ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ 27 മുതല്‍ മെയ് 13 വരെ രണ്ട് മാസങ്ങളിലായാണ്‌ ഗൂഢാലോചന നടന്നതെന്നും പറയുന്നു. വിമാനത്താവളത്തില്‍ നിന്ന് 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതികള്‍ കോടികളുടെ സ്വര്‍ണം കടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.പ്രകാശന്‍ തമ്പിയും വിഷ്ണുവിനും സ്വര്‍ണക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. മൊത്തം ഒന്‍പ് പ്രതികളുള്ള കേസില്‍ കസ്റ്റംസ് സൂപ്രണ്ട രാധാകൃഷ്ണനാണ് ഒന്നാം പ്രതി

No comments:

Powered by Blogger.