കറണ്ട് വരുന്നു.. പോകുന്നു. പുഞ്ചിരിച്ചുകൊണ്ട് വടശേരിക്കര കെ എസ് ഇ ബി ഉദോഗസ്ഥർ

കറണ്ട് വരുന്നു.. പോകുന്നു. പുഞ്ചിരിച്ചുകൊണ്ട് കെ എസ് എബി ഉദോഗസ്ഥർ: ഇതിങ്ങനൊക്കെ ആണത്രേ! വേണ്ടാത്തവൻ സോളാർ സ്ഥാപിച്ചോണം. പരാതിയുമായി വരരുത്. വടശേരിക്കര കെ എസ് ഇ ബി ഒരു പ്രസ്ഥാനമായി മാറുന്നു

കഴിഞ്ഞ മൂന്ന് നാല് ദിവസമായി ശബരിമല ഇടത്താവളമായ വടശ്ശേരിക്കരയിൽ കറണ്ട് ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലേ എന്ന് ചോദിചിച്ചാൽ ഇല്ല. ഒരു മിനിറ്റു കറണ്ട് വരും. അടുത്ത നിമിഷം പോകും. അഞ്ചു മിനിറ്റിൽ കൂടുതൽ കറണ്ട് ഉണ്ടെങ്കിൽ അത് കർത്താവിന്റെ കൃപ എന്ന് മാത്രം പറയാം.  കറണ്ട് വരുകയും അതെ സ്പീഡിൽ പോകുകയും ചെയ്യുന്നത് കൊണ്ട് നിരവധി ഇലക്ട്രോണിക്സ് ഉപകാരണങ്ങൾക്കാണ് കേടു പാട് പറ്റിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇത് സ്ഥിരം പല്ലവി ആയിരിക്കുകയാണ്. കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഇത് പരിഹരിക്കാനായി യാതൊരു ശ്രമവും നടത്തുന്നില്ല. പരാതി പറയാൻ ചെല്ലുന്നവരെ ആട്ടിയോടിക്കും.

മുൻ കാലങ്ങളിൽ മഴയ്ക്ക് മുന്നോടിയായി ലൈൻ വരുന്ന ഭാഗങ്ങളിൽ ടച്ച് വെട്ടാറുണ്ട്.  ഇത്തവണ അത് നടന്നിട്ടില്ല.  കാലാ കാലങ്ങളായി ജോലി ചെയ്യുന്ന ലൈൻ മാൻ മാർക്ക് ദൂര സ്ഥലങ്ങളിലേക്ക് സ്ഥലമാറ്റമാണ്.  ഇതിൽ പ്രതിക്ഷേധിച് ഒരുകൂട്ടം ലൈൻ മാൻ മാർ ഡ്യൂട്ടി ചെയ്യുന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്.  എന്നാൽ ശമ്പളം മേടിക്കുന്ന കാര്യത്തിൽ ഒരു പൈസയുടെ കൂടുതലല്ലാതെ കുറവില്ലത്രേ എന്ന് ശമ്പള രജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

ഡ്യൂട്ടിയിൽ നിരവധി ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും പണിയെടുക്കാൻ ആരുമില്ലെന്ന് കാരാർ തൊഴിലാളികളും പറയുന്നു.  എല്ലാം അവരുടെ തലയിലാണ്.  പ്രശ്നങ്ങൾ കരാർ തൊഴിലാളികളുടെ മേൽ കെട്ടി വച്ച് തടി തപ്പുകയാണ് ഉദ്യോഗസ്ഥർ.

വടശേരിക്കര കെ എസ് ഇ ബി യിലെ ശീത സമരം മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടു രമ്യമായി പരിഹരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  മുൻ കാലങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി ലഭിച്ചിരുന്ന പ്രദേശത്ത്, നാടും കൂടും അറിയാത്തവർ കെ എസ് ഇ ബി യിൽ കറണ്ട് വിതരണം നടത്തുന്നതാണെന്ന് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഉപഭോക്താക്കൾ പറയുന്നു.  

No comments:

Powered by Blogger.