കെവിൻ കേസിൽ സുപ്രധാന കണ്ടെത്തലുമായി ഫോറൻസിക് വിദഗ്ദർ

പ്രതിഭാഗം അഭിഭാഷകരുടെ അപകടമരണം എന്ന നിഗമനങ്ങളെ പാടെ തള്ളിക്കൊണ്ട് പ്രോസിക്യൂഷൻ കോടതിയിൽ നടത്തിയ വാദങ്ങൾ പൂർണമായും ശരിവയ്ക്കുന്നതാണ് ഫോറൻസിക് വിദഗ്ദ്ധരുടെ കണ്ടെത്തലുകൾ. കോടതി പോലും ദുരഭിമാനകൊല എന്നു പരാമർശിച്ച കേസിലാണ് റിപ്പോർട്ട്. കെവിന്റെ മരണം അപകടത്തെ തുടർന്നല്ലന്നും മുക്കികൊന്നതാണെന്നും പറയുന്ന റിപ്പോർട്ടിൽ കെവിന്റെ മൃതദേഹം ചലിയക്കര ആറ്റിൽ നിന്നുംകണ്ടെത്തുമ്പോൾ അരക്കൊപ്പം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളുവെന്നും പറയുന്നു, ഫോറൻസിക് റിപ്പോർട് പ്രോസിക്യൂഷൻ വാദങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് നിയമ വിദഗ്ധരും പറയുന്നു

No comments:

Powered by Blogger.