പിണറായി സർക്കാർ മലയാളിക്ക് ശാപമാകുന്നുവോ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന സമീപനത്തെ കേരളം സർവ്വാത്മനാ സ്വീകരിച്ചില്ലെങ്കിൽ കാശ്മീർ പോലെ കേരളവും ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ സംജാതമാകും. പിണറായി വിജയനും, നരേന്ദ്ര മോദിയും തമ്മിലുള്ള രാഷ്ട്രീയ വൈര്യാഗ്യങ്ങൾക്കിടയിലേക്കു ജനങ്ങളെ എന്തിനു വലിച്ചിടണം? രാഷ്ട്രീയ പക പോക്കാനും, വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും ജനങ്ങളുടെ ശക്തിയും പണവും ഉപയോഗിക്കരുത്. നേട്ടങ്ങൾ തടയരുത്. കേന്ദ്രം തുറന്ന സമീപനം എടുക്കുമ്പോൾ സംസ്ഥാന സർക്കാർ മുഖം തിരിക്കുകയാണ്. അധികാരത്തിൽ വന്നിട്ട് ആദ്യം എത്തിയ കേരളത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ഒന്ന് കാണാൻ പോലും തയ്യാറായില്ല. ഇത് അതിരുകടക്കുന്ന ധാർഷ്ട്യമാണ്.
ലോക രാജ്യങ്ങൾ മുഴുവനും ഒരേ സ്വരത്തിൽ മഹത്തരമെന്ന് വാഴ്ത്തിയ "ആയുഷ് മാൻ ഭാരത്" ന് കേരള സർക്കാർ പിന്തുണ കൊടുക്കാത്തതെന്താണ്? ഓരോ വ്യക്തിക്കും അഞ്ചു ലക്ഷം രൂപ വരെ സൗജന്യമായി നല്കുന്ന ഒരു പദ്ധതി കേരള ജനതയ്ക്ക് നഷ്ടമാക്കുന്നതു കൊടും ക്രൂരതയാണ്. നിങ്ങളുടെ രാഷ്ട്രീയ വൈര്യങ്ങൾക്ക് ഞങ്ങൾ ജനങ്ങൾ എന്തിനു ബലി കൊടുക്കണം?
കേരളത്തിലെ ഓരോ വ്യക്തിക്കുമാണ് അഞ്ചു ലക്ഷം രൂപ ലഭിക്കുന്നത്. അത് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പോലെയാണ്. എപ്പോ അസുഖം വന്നാലും, അപ്പോൾ തന്നെ കിട്ടും. ഒരു നൂലാ മാലകളും ഇല്ല. എല്ലാ ആശുപത്രികളിലും ഇതിനായി വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഒരു നിബന്ധനയുമില്ല. ചെക്കിങ്ങില്ല, വെരിഫിക്കേഷനില്ല. സർവ്വ രോഗങ്ങൾക്കും കിട്ടും. എങ്ങനെ കൊടുക്കാതിരിക്കാമെന്നല്ല എങ്ങനെ കൊടുക്കണം എന്നാണു ആയുഷ്മാൻ ഭാരത് പദ്ധതിയുടെ നടത്തിപ്പിന്റെ പ്രത്യേകത. പേരിലോ, നാളിലോ മറ്റോ ചെറിയ വ്യത്യാസങ്ങൾ വന്നാൽ അത് പോലും അവഗണിക്കാനാണ് നിർദ്ദേശം. അസുഖമുള്ള എല്ലാവർക്കും പദ്ധതി ലഭ്യമാക്കുക എന്നതാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം. ബില്ലുകളും മറ്റും ഒരു ഏജൻസി പരിശോധിക്കുന്നത് കൊണ്ട് ഉപയോഗിക്കുന്ന തുക കൃത്യമായിരിക്കും. ഒരു തരത്തിലും കള്ളത്തരം ഉണ്ടാവുകയുമില്ല. ഇത്രയും ലളിതമായതും, ശ്രേഷ്ഠമായതുമായ ഒരു പദ്ധതിയാണ് കേരളം നഷ്ടപ്പെടുത്തുന്നത്. ഇത് വലിയ പ്രത്യാഘാദങ്ങൾ ഉണ്ടാക്കും. പിണറായി വിജയൻ എന്ന ഭരണാധികാരി ഇതിനു വലിയ വില കൊടുക്കേണ്ടി വരും.
നരേന്ദ്ര മോഡി അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ നൂറു വർഷം കഴിഞ്ഞാലും ഇത്തരം ഒരു പദ്ധതി ഒരിക്കലും ഇന്ത്യയിൽ വരില്ലായിരുന്നു എന്ന് വിശ്വസിക്കാനാണ് ഈ ലേഖകൻ താൽപര്യപ്പെടുന്നത്. ആയുഷ്മാൻ ഭാരത് മാത്രമല്ല, ഇനി അടുത്തു വരുന്ന എല്ലാവർക്കും വീട് പദ്ധതിയും അട്ടിമറിക്കാനുള്ള ശ്രമം നടക്കാം. ഇതൊക്കെ ഒരു ജനതതിയോടു ചെയ്യുന്ന ക്രൂരതയാണ്. മോഡി തരുന്ന സഹായങ്ങൾ മോദിയുടെ പോക്കറ്റിലെ പണമല്ല. ജന്ഗങ്ങൾ കൊടുക്കുന്ന നികുതിയാണ്. അതി ലഭിക്കാതിരിക്കാൻ മറ്റൊരു ഭരണാധികാരി തയ്യാറായാൽ വിഷയം കോടതിയിൽ പോലും ചോദ്യം ചെയ്യാൻ കഴിയുന്നതാണ്. ആയുഷ്മാൻ പദ്ധതി തുടങ്ങി അന്നുമുതൽ ഇന്നുവരെയുള്ള സാധാരണക്കാരുടെ അസുഖങ്ങൾക്ക് ചിലവാക്കിയ പണം മുഴുവൻ കേരള സർക്കാർ കൊടുക്കണമെന്ന് കോടതി വിധിച്ചാൽ അതിനു തെറ്റ് പറയാൻ കഴിയില്ല.
കേരള സർക്കാർ ഇതിനെ പ്രമോട്ട് ചെയ്തില്ലെങ്കിലും നിരവധി ജനങ്ങൾ പദ്ധതിയെ പറ്റി കേട്ടറിഞ്ഞു കേരളത്തിലും ഗുണഭോക്താക്കളായി. ഇങ്ങനെ ഗുണ ഭോക്താക്കളായവർ മുഖ്യമന്ത്രിയെ വിളിക്കുന്ന ശാപ വചനങ്ങൾക്ക് കയ്യും കണക്കുമില്ല. അതെങ്കിലും ഓർക്കുക.
No comments: