ഇഷ്ടമുള്ള ഭാഷയല്ല പഠിക്കേണ്ടത്: മാതൃ ഭാഷയ്ക്ക് പുറമെ ഇഗ്‌ളീഷും, ഹിന്ദിയും പഠിച്ചിരിക്കണം: ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പുതിയ വഴികളിൽ

ഇഷ്ടമുള്ള ഭാഷയല്ല പഠിക്കേണ്ടത്: മാതൃ ഭാഷയ്ക്ക് പുറമെ ഇഗ്‌ളീഷും, ഹിന്ദിയും പഠിച്ചിരിക്കണം: ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പുതിയ വഴികളിൽ

ഒന്നിലും രണ്ടിലും ഏതു ഭാഷ തെരെഞ്ഞെടുത്തു പഠിക്കുന്നു എന്നത് വിഷയമല്ല. ഗ്രേഡ് 6 ലും 7  ലും വച്ച് മൂന്നു ഭാഷ (three language) മെതേഡിലേക്കു മാറണം. അതായത് ഭാഷ മാറാൻ ആഗ്രഹിക്കുന്നവർ  നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഭാഷയോ മൂന്നു ഭാഷകളും ഒന്നിച്ചോ മാത്രമേ പഠിക്കാൻ കഴിയൂ. ഹിന്ദി ഒഴിച്ച് മാതൃഭാഷ ഉള്ളവർ ഇഗ്‌ളീഷും, ഹിന്ദിയും, ഹിന്ദി മാതൃ ഭാഷയായുള്ളവർ ഇഗ്‌ളീഷും ഏതെങ്കിലും ഒരു തനതു ഇന്ത്യൻ ഭാഷയും പഠിക്കണം.  സെക്കണ്ടറി വിദ്യാഭ്യാസ തലത്തിൽ തന്നെ കുട്ടികളുടെ ഭാഷാടിസ്ഥാനത്തിലുള്ള പ്രാവീണ്യം ഉറപ്പിക്കുന്നതിനും, രാജ്യത്തെ വിദ്യാഭ്യാസ സംബ്രതായത്തിൽ ഏകീകരണം കൊണ്ടുവരുന്നതിനുമാണ് ഈ വ്യവസ്ഥ കസ്തൂരി രംഗൻ ചെയർമാനായുള്ള കമ്മിറ്റി  വിദ്യാഭ്യാസ ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വിപുലമായ മാറ്റങ്ങളാണ്.

അതേസമയം എന്ത് പഠിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാർഥികൾക്കാണെന്നും, ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ശബമുയരുന്നുണ്ട്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോൾ രംഗത്തു വന്നിട്ടുള്ളതു.  എന്നാൽ ഇത് ഡ്രാഫ്ട് മാത്രമാണെന്നും, പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും എച് ആർ ഡി മിനിസ്റ്റർ രമേശ് പൊക്രിയാൽ അറിയിച്ചു

No comments:

Powered by Blogger.