തീ പിടിക്കുന്ന ശക്തിയുമായി അമിത് ഷാ: എന്തും ഏതും വിളിച്ചു കൂവുന്നവർ സൂക്ഷിക്കുക

ഒരു രാജ്യത്തെ പൗരന് കിട്ടാവുന്ന അധികാര ശക്തിയുടെ കൊടുമുടിയിലാണ് അമിത് ഷാ എത്തിരയിരിക്കുന്നത്.  മുമ്പും ആഭ്യന്ത്രര മന്ത്രിമാർ ഉണ്ടായിരുന്നെകിലും ആ പദവി ശരിയായി ഉപയോഗിച്ചവർ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി സത്യ പ്രതിജ്ഞ ചെയ്തതിനു ശേഷം മാത്രമാകും പൂർണ അധികാരം ഉപയോഗിക്കുക.  എന്നാൽ അമിത് ഷാ കാശ്മീർ കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞു എന്നാണു പുറത്തു വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.  കാശ്മീർ കാര്യങ്ങൾക്കുള്ള പ്രേത്യേക അധികാരം ആഭ്യന്തര മന്ത്രിയുടേതാണ്.

ഇന്റെലിജെൻസ് ബ്യുറോ, എൻ ഐ എ, എൻ എസ് ജി, സി ആർ പി എഫ്, ബി എസ് എഫ്, സി ഐ എസ് എഫ്, എസ്സ് എസ് ബി,  ഐ ടി ബി ടി  തുടങ്ങിയ സേനകളുടെയെല്ലാം തലപ്പത്ത് അമിത് ഷാ ആണ് എന്നോർക്കണം.  കൂടാതെ അതിർത്തികളുടെ ചുമതല, കാശ്മീരിന്റെ പ്രത്യേക ചുമതല, ആഭ്യന്തര സുരക്ഷ, പ്രസിഡണ്ട്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയവരുടെ സുരക്ഷയും ദൈനം ദിന പ്രോഗ്രാമുകളും, സംസ്ഥാനങ്ങളുടെ  സുരാക്ഷാ ചുമതല, തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങളുടെ എല്ലാം അധിപനാണ് ഇന്ന് അമിത് ഷാ.

കഴിഞ്ഞ 24 വർഷമായി ജമ്മു കാശ്മീരിലെ മണ്ഡലങ്ങൾ പുനർ നിര്ണയിക്കാതെ കിടക്കുന്നു.  111 അംഗങ്ങളുള്ള നിയമസഭയിൽ 24 പേർ പാക് അധീന കാശ്മീരിൽ നിന്നുള്ളവരാണ്.  ബാക്കി 87 മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.  കാശ്മീർ 46, ജമ്മു  37, ലഡാക്ക് 4 എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.  ഇതിൽ ജമ്മുവിൽ സീറ്റുകൾ കൂടുന്നത് ബി ജെ പി ക്കു ഗുണമാണ്.  ജനസംഖ്യാടിസ്ഥാനത്തിൽ ജമ്മുവിൽ നിന്ന് അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാവുന്നതാണ്.  ഇന്ത്യൻ ഭരണഘടനയിലെ പല വകുപ്പുകളും ജമ്മു കാശ്മീരിൽ ആപ്ലിക്കബിൾ അല്ല.  അതിനു കാരണം ആർട്ടിക്കിൾ 370 ആണ്.  കൂടാതെ 35 A വകുപ്പ് പ്രത്യേകം അവകാശങ്ങളും നൽകുന്നു.  അത് കോടതിയിൽ നില നിൽക്കുന്ന വിഷയമാണ്.  ഈ വകുപ്പുകൾ ഇല്ലാതാക്കുമെന്ന് തെരെഞ്ഞെടുപ്പിനു മുൻപേ ബി ജെ പി പറഞ്ഞതാണ്.  അതിലേക്കാണ് അമിത് ഷാ ആദ്യം ചുവടു വക്കുന്നത്.

ഇപ്പോൾ രാഷ്ട്രപതി ഭരണമാണ് ജമ്മു കാശ്മീരിൽ.  തെരെഞ്ഞെടുപ്പ് കുറച്ചു കൂടി നീട്ടി വയ്ക്കാനാണ് സാധ്യത, അതിനു മുൻപേ മണ്ഡല പുനർനിർണയം നടന്നേക്കാം.  ആഭ്യന്തര മന്ത്രിയുടെ ജമ്മു കാശ്മീരിലെ പ്രത്യേക അധികാരമുപയോഗിച്ചു മണ്ഡല പുനർ നിർണയം നടത്താനാകും.  അങ്ങനെ വന്നാൽ ജമ്മു കാശ്മീരിൽ ബി ജെ പി ക്ക് അധികാരത്തിൽ വരാം.

ബംഗാൾ, കേരളം എന്നീ രണ്ടു സംസ്ഥാനങ്ങളുടെ കാര്യത്തിലും അമിത് ഷാ പ്രത്യേക ഭരണ പദവി ഉപയോഗിച്ചേക്കും.  സർക്കാരുകൾ നിലക്ക് നിൽക്കാതെ വന്നാൽ എന്തിനും മടിക്കാത്ത രാഷ്ട്രീയക്കാരനാണ് അമിത് ഷാ. കേരളത്തിൽ തൽക്കാലം ഭരണം പിടിക്കുന്നതൊന്നുമല്ല ലക്‌ഷ്യം.  കേരളം, തമിഴ് നാട് സംസ്ഥാനങ്ങളിലെ ഭരണത്തിനായി പത്തു വർഷത്തെ കാലാവധിയിലാണ് കർമ്മ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ ഒറ്റക്കും, തമിഴ്
നാട്ടിൽ ഡി എം കെ യോ, എ ഐ ഡി എം കെ യോ അതിനായി ഉപയോഗിച്ചും ഭരണം പിടിക്കാനാണ് ലക്‌ഷ്യം.  അധികാരമൊന്നുമില്ലാതെ തന്നെ അമിത് ഷാ ഇതെല്ലാം നേടിയ ആളാണ്.  അപ്പൊ അധികാരം കൂടി കൈ വന്ന സ്ഥിതിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.

ദേശീയ ഗാനം, ദേശീയ പതാക എന്നിവയെ അപമാനിക്കുന്ന തരത്തിൽ ഉണ്ടാകുന്ന വിഷയങ്ങൾ ആഭ്യന്തരമന്ത്രാലയം നേരിട്ട് കൈകാര്യം ചെയ്യും. ഈ വകുപ്പുകളുടെ തലവനും ആഭ്യന്തര മന്ത്രിയാണ്. രാജ്യ വിരുദ്ധ കമന്റുകൾ, മുദ്രാവാക്യങ്ങൾ ഒക്കെ കണ്ടാൽ അതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും എന്ന വ്യക്തമായ സൂചനകൾ ലഭിച്ചു കഴിഞ്ഞു.

എന്തായാലും ഇതുവരെ കണ്ട ഒരു ആഭ്യന്തര വകുപ്പായിരിക്കില്ല ഇനി അങ്ങോട്ട്. രാജ്യത്തെ നിയമവ്യവസ്ഥയെ ധിക്കരിച്ചു മുന്നോട്ടു പോകുക അസാധ്യമാണ്.  തന്നെയുമല്ല, കോൺഗ്രസ്സ്, സി പി എം തുടങ്ങിയ പാർട്ടികൾ തികച്ചും അപ്രസക്തമായി പോകും.  കഴിഞ്ഞ അഞ്ചു വർഷം ഉണ്ടായ കാശ്മീർ മാങ്കേ ആസാദി, കേരള മാങ്കേ ആസാദി, ഭാരത് തെരെ തുക്കടെ ഹൊങ്കേ മുദ്രാവാക്യമൊന്നും ഇനി ചലിക്കുമെന്നനും തോന്നുന്നില്ല.  ഒരു വശത്തു സാധാരണ ജനങ്ങളുടെ പ്രശ്നത്തിലിടപെട്ട് അവരെ കൂടെ നിർത്തി അവരെക്കൊണ്ടു തന്നെ തീവ്ര പക്ഷത്തിനു നേരെ സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ സപ്പോർട് ചെയ്യിക്കുക എന്ന നയമായിരിക്കും തുടരുക.

No comments:

Powered by Blogger.