ചന്ദന മോഷ്ടാക്കളെ പിടിക്കാൻ പോയ വനം വകുപ്പ് വാച്ചറെ കരടി പിടിച്ചു

കൊല്ലം: ചന്ദന മോഷണം നടത്തിയ പ്രതികളെ തിരഞ്ഞു പോയ വനം വകുപ്പ് വാച്ചർക്ക് കരടിയുടെ ആക്രമണം ഏറ്റു. ആര്യങ്കാവ് കടമാൻപാറ കോലാമ്പള്ളിയിൽ ജോസിനെയാണ് കരടി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ചന്ദന മോഷണം നടത്തിയ പ്രതികളെ തിരഞ്ഞു വനത്തിലെ ഗുഹയിൽ പരിശോധന നടത്തുന്നതിനിടെയാണ് ജോസിനെ കരടി ആക്രമിച്ചത്. കാലിൽ കയറിപ്പിടിച്ച കരടിയെ കൂടെ ഉണ്ടായിരുന്നവരുടെ ശ്രമഫലമായാണ് തുരത്തിയത്. പരിക്കേറ്റ ജോസ് കൊല്ലം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്

No comments:

Powered by Blogger.