ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി, യാതൊരു വിട്ടു വീഴ്ചയുമില്ല: കേന്ദ്ര മന്ത്രി വി. മുരളിധരൻ
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണ്. അവിടെ വിമാനത്താവളം ഉണ്ടാക്കുമ്പോൾ സ്ഥലമെടുപ്പിന്റെ പേരിൽ ആർക്കും നഷ്ടപരിഹാരം നൽകാൻ അനുവദിക്കില്ല. ഇതിന്റെ പേരിൽ ബിലീവേഴ്സ് ചർച്ച് മുന്നോട്ടുവയ്ക്കുന്ന ഒരുപാധിയും സർക്കാർ സ്വീകരിക്കരുത്.
സർക്കാർ ഭൂമിയിൽ വിമാനത്താവളം നിർമ്മിക്കാൻ സ്ഥലമേറ്റെടുക്കുന്നതിന് ആർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്? ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നവർക്കെതിരെയാണ് നഷ്ടപരിഹാരം ചുമത്തേണ്ടത്. അത്തരക്കാർക്ക് നഷ്ടപരിഹാരം നൽകുന്നത് സമാനമായ കേസുകളിൽ കൈയേറ്റക്കാരെ സഹായിക്കാനുള്ള ഗൂഡ നീക്കമാണ്. ഇത് ബി.ജെ.പി അനുവദിക്കില്ലന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കമ്പനികളുംവ്യക്തികളും അനധികൃതമായ കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള സ്പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടുന്ന 2264 ഏക്കർ ഭൂമി 1958ലെ ഭൂസംരക്ഷണ ചട്ടങ്ങൾ പ്രകാരം 2015മെയ് 28 ന് സർക്കാർ ഏറ്റെടുത്തതാണ്. ഇതോടൊപ്പം ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചതും മറിച്ചു വിറ്റതുമായ 38,000 ഏക്കർ ഭൂമിയും സർക്കാർ ഏറ്റെടുത്തിരുന്നു.
ബ്രിട്ടീഷ് കമ്പനികൾക്ക് ഇന്ത്യയിൽ തോട്ടങ്ങൾ കൈവശം വയ്ക്കാൻ അധികാരമില്ല. സെറ്റിൽമെന്റ് പ്രകാരം ഇത് പുറമ്പോക്കാണ്. ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി തട്ടിപ്പു കേസുകളിൽ വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണവും നിലവിലുണ്ട്. കെ പി യോഹന്നാൻ വിലയ്ക്ക് ഭൂമി നൽകിയെന്നവകാശപ്പെടുന്ന കേരളത്തിലുള്ള മലയാളം പ്ലാന്റേഷൻസ് ബിനാമി കമ്പനിയാണ്. ഇവർ കൈവശം വച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണ്. ഫെറ നിയമ ലംഘനത്തിനും വ്യാജരേഖകളുണ്ടാക്കിയതിനും ഇവർക്കെതിരെ സി.ബി.ഐ , എൻഫോഴ്സ് മെന്റ് അന്വേഷണം വേണമെന്ന് 2016 സെപ്റ്റംബർ 24 ന് രാജമാണിക്യം റിപ്പോർട്ട് നൽകിയിരുന്നു

No comments: