മഴക്കാലമാണ്: ഊത്ത പിടിക്കരുത്: പിടിച്ചാൽ അകത്തു പോകും

പുതുമഴയിലെ ഏറ്റ് മീൻ/ ഊത്ത പിടുത്തം നിയമവിരുദ്ധം. ആറ് മാസം തടവ് ലഭിക്കുന്ന കുറ്റം

മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം. മുട്ടയിടാനാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല എന്നതിനാൽ നമ്മൾ അവയെ വ്യാപകമായി വേട്ടയാടുന്നു.

അറിയുക ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമാണ്. കൃത്യമായ  നിയമമുണ്ട്. നിയമം ഇതാ:

പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും. അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ & ഇൻ ലാൻറ് ഫിഷറീസ് ആക്ട് ൨൦൧൦ ചട്ടങ്ങൾ അധ്യായം 4, clouse 6, sub clouse 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു. അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ  15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്നതാണ്. ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്."

ആരെങ്കിലും ഇത്തരം പണികൾ ചെയ്യുന്നതു കണ്ടാൽ നിരുത്സാഹപ്പെടുത്തനാമെന്നും, എന്നിട്ടും തുടരുന്നുവങ്കിൽ പോലീസിൽ വിവരം അറിയിക്കുകയും ചെയ്യണമെന്ന് Dr അഭിലാഷ് ർ പറയുന്നു. 
മത്സ്യം പിടിക്കാം. ഈ ജൂൺ കഴിയട്ടെ!

No comments:

Powered by Blogger.