ഇന്ത്യൻ ഹൈകമ്മീഷൻ ഇഫ്‌താർ വിരുന്നിനു ക്ഷണിച്ചവരെ പാകിസ്ഥാൻ അടിച്ചോടിച്ചു

ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയ അതിഥികളെ പാകിസ്ഥാൻ അപമാനിച്ചു. ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലാണ് ഇന്ത്യ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.

വിരുന്നിൽ പങ്കെടുക്കാൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവർ എത്തിയിരുന്നു. ഇവരോട് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുകയായിരുന്നു. ചിലരെ കൈയ്യേറ്റം ചെയ്തെന്നും പരാതി ഉണ്ട്. ഇതേ തുടർന്ന് ഇന്ത്യ ക്ഷണിച്ച ഒട്ടേറെ അതിഥികൾ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി പോയി .

അതിഥികൾക്കുണ്ടായ മാനസിക പ്രയാസത്തിന് ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസരിയാ ക്ഷമാപണം നടത്തി . സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി

No comments:

Powered by Blogger.