പൊക്കമില്ലാത്തതാണെന്റെ പൊക്കം .കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ അന്വർഥമാക്കി ഗിന്നസ് പക്രു
അത്ഭുത ദ്വീപിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ട നേടിയ നടനാണ് ഗിന്നസ് പക്രു .അഭിനയിയിച്ച മിക്ക ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം .ഒരു മുഴുനീള ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ലോക റെക്കോര്‍ഡ് പക്രുവിന്റെ പേരിലാണ് .താന്‍ ബുര്‍ജ് ഖലീഫയ്ക്കു ചുവടെ നില്‍ക്കുന്ന സെല്‍ഫി ഫേസ്ബുക്കിൽ പക്രു പോസ്റ്റ് ചെയ്തതു ഇതിനോടകം സാമൂഹ്യമാധ്യങ്ങളിൽ ഏറെ ചർച്ചയാകുകയാണ്
.ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നുള്ള ചിത്രം കൂടി പോസ്റ്റിനൊപ്പം പങ്കു വെച്ചപ്പോൾ പക്രുവിനെ അഭിനന്ദിച്ചു ധാരാളം ആരാധകർ രംഗത്ത് വരികയാണ് .മനസിലെ നൻമയുടെ ബുർജ്
ഖലിഫയിലാണ് ചേട്ടാ കാര്യം, ശരീരത്തിന്റെ ഉയരത്തിൽ അല്ല എന്ന കമെന്റുകൾ ആരാധകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട് .ആരാധകരുടെ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തി ഗിന്നസ് പക്രു കമെന്റ് ചെയ്തു
"ഉയരം ....അതൊരു പ്രശ്നമേ ...അല്ല
എന്റെ സെൽഫി ക്കുള്ളിൽ ......ബുർജ് ഖലീഫ "
ഇങ്ങനെയായിരുന്നു സെൽഫിക്കൊപ്പം പോസ്റ്റ് ചെയ്ത വാക്കുകൾ
രഞ്ജിത്ത് സ്‌കറിയയുടെ ഫാന്‍സി ഡ്രസ് ആണ് ഇനി ഗിന്നസ് പക്രുവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
ശരത് കുമാർ
സിനിമ ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: