വിൻഡീസ് സിക്സ് മെഷിൻ .ലോകകപ്പിനോട് വിട വാങ്ങാനൊരുങ്ങി ഗെയിൽ കൊടുങ്കാറ്റ്
2019 ലോകകപ്പ് ക്രിക്കറ്റ് വേദിയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഒരു കരിബീയൻ വിജയഗാഥയാണ് .ആ കരീബിയൻ കരുത്ത് വേറാരുമല്ല സാക്ഷാൽ ക്രിസ് ഗെയിൽ തന്നെ .ക്രിസ് ഗെയിലിന്റെ അവസാന ലോകകപ്പാകും 2019 ലേത് എന്ന വാർത്തകൾ വന്നതു മുതൽ ഗെയിലിന്റെ വെടിക്കെട്ട് ഇന്നിഗ്സുകളുടെ ആരാധകർ ഏറെ നിരാശയിലാണ് .എന്നാൽ ആ നിരാശയ്ക്ക് ആശ്വാസമായി പാകിസ്ഥാനെതിരെയുള്ള വിൻഡീസിന്റെ ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച് അർദ്ധ സെഞ്ചുറി നേടുകയും 3 സിക്സറുകൾ കൂടി പായിച്ച് ലോകകപ്പിൽ 40 സിക്സ് എന്ന ചരിത്ര നേട്ടം കൂടി ക്രിസ് ഗെയിൽ സ്വന്തമാക്കിയിരിക്കുകയാണ് .
ഒരു സാധാരണ ക്രിക്കറ്റ് താരത്തിന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ക്രിസ് ഗെയിൽ എന്ന ക്രിക്കറ്ററുടെ പൂർവ്വകാല ജീവിതം
1979 സെപ്റ്റംബർ 21 ന് ജമൈക്കയിലാണ് ക്രിസ് ഗെയിലിന്റെ ജനനം .ക്രിസ്റ്റഫർ ഹെൻറി നയിൽ എന്നാണ് മുഴുവൻ പേര് .6 മക്കളിൽ അഞ്ചാമത്തെ മകനായായിരുന്നു ക്രിസ് ഗെയ്ൽ ജനിച്ചത് .സ്ക്കൂൾ വിദ്യാഭ്യാസം മാത്രമാണ് ഗെയ്ൽ നേടിയിട്ടുള്ളത് .ദാരിദ്യം നിറഞ്ഞ ജീവിത സാഹചര്യമായിരുന്നു അങ്ങനെയൊരു അവസ്ഥ ഉണ്ടാവൻ കാരണം .ദാരിദ്യം നിറഞ്ഞ ചുറ്റു പാട്ടുകളിൽ നിന്നുള്ള മോചനം ആയിരുന്നു അന്ന് ഗെയിലിന്റെ മനസിൽ .അതിനായി തെരുവുകളിലേക്കിറങ്ങി ആക്രി സാധനങ്ങൾ ശേഖരിച്ചു വിറ്റും ചെറിയ വരുമാനം നേടി .ഒരു പക്ഷേ അത്തരം ജീവിത സാഹചര്യങ്ങളിൽ ക്രിസ് ഗെയിൽ പോലും പ്രതീക്ഷിച്ചു കാണില്ല ഭാവിയിൽ താൻ ലോകം മുഴുവൻ ആരാധകരുള്ള ഒരു ക്രിക്കറ്റ് കളിക്കാരനാകും എന്ന് .ക്രിസ് ഗെയിലിന്റെ ജീവിതത്തിൽ വഴിത്തിരിവ് ആകുന്നതും ക്രിക്കറ്റ് ലോകത്തേക്ക് കടന്നു വരുന്നത് 19 മത്തെ വയസിൽ ലൂക്കാസ് ക്രിക്കറ്റ് ക്ളബിൽ പ്രവേശിച്ചതോടു കൂടിയാണ് .ക്രിസ് ഗെയിൽ ആദ്യത്തെ അന്താരാഷ്ട്ര മത്സരം 1999 ൽ ഇന്ത്യയിൽ വെച്ചാണ് എന്നത് ഒരു പ്രത്യേകതയാണ് .ലോക ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് ക്രിസ് ഗെയിലിന്റെ വളർച്ച അസൂയ വഹമായിരുന്നു .ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റിലും സെഞ്ചുറി നേടിയ ബാസ്റ്റ്മാൻ ആണെന്നതാണ് മറ്റൊരു പ്രത്യേകത .ബ്രാഡ്മാനും ബ്രയൻ ലാറയ്ക്കും വീരേന്ദർ സേവാഗിനും പിന്മുറയായി ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് തവണ ട്രിപ്പിൾ സെഞ്ചുറി നേട്ടവും ഗെയിൽ സ്വന്തമാക്കി .2007 മുതൽ 2010 വരെ വിൻഡീസ് ടീമിന്റെ ക്യാപ്റ്റനായും ക്രിസ് ഗെയിൽ പ്രവർത്തിച്ചു .വലം കയ്യൻ ബോളർ കൂടിയായ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് തന്നെയാണ് സിക്സ് മെഷിൻ എന്ന വിളിപ്പേര് അദ്ധേഹത്തിന് ലഭിച്ചത് .ക്രിസ് ഗെയിൽ ബാറ്റിഗിനിറങ്ങുമ്പോൾ മുഴുവൻ ശ്രദ്ധയും ക്രിസ് ഗെയിലിലേക്ക് തന്നെയാണ് .ടെസ്റ്റ് ക്രിക്കറ്റിൽ 103 മത്സരങ്ങളിൽ നിന്നായി 72 14 റണ്ണും ഏ കി ദിനത്തിൽ 290 മത്സരങ്ങളിൽ നിന്നും 10, 201 റണ്ണും നേടിയിട്ടുണ്ട് .58 ട്വൻറി ട്വൻറി മത്സരങ്ങളിൽ നിന്നും 1500 ലധികം റൺ നേടി ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും പിന്നിൽ നിൽക്കാനില്ല എന്ന് ഗെയ്ൽ തെളിയിച്ചു
.ബാറ്റി ഗിങ്ങിൽ താരതമ്യേന ബുദ്ധിമുട്ടുള്ള പുൾ ഷോട്ടാണ് ക്രിസ് ഗെയിലിന് ഏറെ ഇഷ്ടം .ലോകം കണ്ട മികച്ച ക്രിക്കറ്റർ എന്ന നിലയിൽ ഗെയിൽ ജന്മനാട്ടിൽ നൽകുന്ന സംഭാവനകളും ചെറുതല്ല .2015 ൽ തുടങ്ങിയ ക്രിസ് ഗെയിൽ അക്കാഡമി ജമൈക്കയിൽ കായിക രംഗത്ത് പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നുക്രിസ് ഗെയിലിന്റെ ജീവിതം പലർക്കും ഒരു പ്രചോദനമാണ് .ജമൈക്കയിലെ പത്താം ക്ലാസുകാരൻ ഇന്ന് ലോകം അറിയുന്ന ക്രിക്കറ്റ് കളിക്കാരൻ ആണ് .ടാറ്റൂസ് എന്നും ഇഷ്ടപ്പെടുന്ന ഗെയിൽ ശരീരത്ത് ടാറ്റൂ പതിപ്പിക്കുന്നതിൽ പ്രത്യേക താൽപര്യം കട്ടാറുണ്ട് .ക്രിക്കറ്റിനെ കൂടാതെ ഫുട്ബോളിനോടാണ് ഗെയിലിന് ഏറെ പ്രിയം .ഒരു കാലത്ത് ദാരിദ്യം നിറഞ്ഞ ഗെയിലിന്റെ വീട്ടിൽ ഇന്ന് നിരവധി ആഡംബര വാഹനങ്ങൾ സ്വന്തമായുണ്ട് .വ്യക്തി ജീവിതത്തിലും ക്രിക്കറ്റിലും ഗെയ്ൽ മാസാണെന്നു തന്നെ പറയാം. അവസാന ലോകകപ്പിനു തയ്യാറെടുക്കുന്ന ക്രിസ് ഗെയിലിന്റെ ഒരിക്കലും മറക്കാനാവാത്ത ഇന്നിംഗ്സുകൾ ഈ ലോക കപ്പിൽ പ്രതീക്ഷിക്കാം
ശരത് കുമാർ
സ്പോർട്സ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments: