കുട്ടി ആരാധകനെ പിടിച്ചു തള്ളിയ സുരക്ഷാ ഗാർഡിന്റെ കരണത്തടിച്ചു സൽമാൻ ഖാൻ
പൊതുജനമധ്യത്തിൽ മോശം പെരുമാറ്റം എന്ന ചീത്തപ്പേര് തുടർച്ചയായി വേട്ടയാടുന്ന സൽമാൻ ഖാൻ സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലി പുതിയ വിവാദത്തിനു തുടക്കമിട്ടു .പുതിയ ചിത്രമായ ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ കയറാന്‍ വരുന്നതിനിടെ താരം സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ആരാധകര്‍ക്കിടയിലൂടെ മുന്നോട് നടന്ന താരം പെട്ടെന്ന് തിരിഞ്ഞ് ഉദ്യോഗസ്ഥന്റെ മുഖത്തടിക്കുകയായിരുന്നുവെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത് .ഒരു കുഞ്ഞു ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചു തള്ളിയതാണ് സൽമാനെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ .കുഞ്ഞുങ്ങളോട് വളരെ വാത്സല്യം മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയതിനാൽ സുരക്ഷാ ഗാർഡിന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം സൽമാൻ ഖാനെ സമ്പന്ധിച്ചിടത്തോളം ഏറെ വേദനയുണ്ടാക്കി എന്നത് വ്യക്തം
No comments: