മക്കൾക്ക് ഇഡ്ഡലിയും ചട്നിയും തയ്യാറാക്കി വച്ചു; വിളമ്പാൻ നിൽക്കാതെ 'അമ്മ ജീവനൊടുക്കി
പത്തനംതിട്ട, ചിറ്റാർ മീൻകുഴി, മന്നംമുക്ക് സ്വദേശി, കാവട മണ്ണിൽ സുമ (44) യാണ് മക്കൾക്ക് പ്രാതൽ ഒരുക്കി വച്ചതിനു ശേഷം ആത്മഹത്യ ചെയ്തത്. അഞ്ചും ആറും ക്ലസ്സിലിലാണ് കുട്ടികൾ പഠിക്കുന്നത്. ഉണർന്നെണീറ്റ മക്കൾ അമ്മയെ തേടി ഓടി നടന്നു, തുടർന്ന് വീടിനു വെളിയിലായി സ്ഥാപിച്ചിട്ടുള്ള ബാത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃദദേഹം കണ്ടെത്തിയത്. മൃദദേഹം കണ്ട കുട്ടികൾ ഉറക്കെ നിലവിളിച്ചതോടെ അയൽവാസികൾ ഓടി കൂടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഈ സമയത്തു വീട്ടിൽ മുതിർന്നവർ ആരുമുണ്ടായിരുന്നില്ല. മരിച്ച യുവതിയുടെ ഭർത്താവ് ജോലി ആവശ്യങ്ങൾക്കായി ദൂരെ സ്ഥലത്തായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃദദേഹം ഇന്ന് സംസ്കരിക്കും.
No comments: