ഇമ്രാൻഖാനെ സ്തുതിച്ചാൽ പട്ടും വളയും: മോദിയെ സ്തുതിച്ചാൽ പടിക്കു പുറത്ത്: അടിപൊളി കോൺഗ്രസ്സ്..വാ പോവ്വാം
മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത പദ്ധതികൾ നടപ്പിലാക്കുന്നത് മോദിയാണെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞത് കേട്ട പാതി, കേൾക്കാത്ത പാതി കോൺഗ്രസ് വാലും ചൂലുമെല്ലാം സടകുടഞ്ഞെഴുന്നേറ്റു. കക്കൂസും കുളിമുറിയും, ഗ്യാസും, കറണ്ടും ഒക്കെയാണ് മോദിയെ വിജയിപ്പിച്ചതെന്നു ഇമ്രാൻ ഖാന് പോലും അറിയാം. തെരെഞ്ഞെടുപ്പിനു മുൻപ് ഒരു "പോക്കിന്" അദ്ദേഹം വരെ അത് പറഞ്ഞതാണ്. ഇനി എങ്ങാനും മോഡി വന്നെങ്കിലോ എന്ന് ഇമ്രാനും നിരീച്ചത്രേ! അതെ... ഇനി ബിരിയാണി എങ്ങാനും കൊടുത്താലോ?
മണിശങ്കർ അയ്യർ ബലാകോട്ട് ആക്രമണം നടന്നപ്പോ ഭീകരവാദ ക്യാമ്പിൽ ഉണ്ടായിരുന്നോ എന്ന് പോലും ഈ കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയ സംശയിച്ചിരുന്നു. അതിനു നേതൃത്വം കൊടുത്തത് ചില കോൺഗ്രസ്സ് ഗ്രൂപ്പുകൾ തന്നെയായിരുന്നു. അയ്യർക്കു പാകിസ്ഥാനെന്ന് പറഞ്ഞാൽ അധികം പഴുക്കാത്ത സേലം മാങ്ങ ചെത്തി വെച്ചത് പോലൊരു ഫീലാണ്. ദിഗ്‌വിജയ് സിങ്ങും അത്ര മോശമല്ല. കോൺഗ്രസ്സിന്റെ സമാരാധ്യനായ തോറ്റ എം പി രാഹുൽ ജി, ചൈന വരെ മുദ്ര കുത്തിയ അന്താരാഷ്‌ട്ര ഭീകരനെ അസ്ഹർ മസൂദ് "ജി" എന്ന് വരെ വിളിച്ച് അടിച്ചു പൊളിച്ച് അമേഠി വഴി ഓടി വയനാട്ടിൽ വന്നു നിന്നതാണ്. ഒരു പുറത്താക്കലുമില്ല. എന്നെ ഞാൻ പുറത്താക്കുമോ?
കേരളത്തിൽ നിന്ന് പുതിയൊരാൾ കൂടി രാഹുൽ ബ്രിഗേഡിലെത്തിയിട്ടുണ്ട്. കെ മുരളീധരൻ! മദാമ്മ, അലുമിനിയം പട്ടേൽ തുടങ്ങിയ വമ്പൻ ഹിറ്റ് നാടകങ്ങൾക്ക് ശേഷം... അടുത്ത ഡ്രാമ സ്കോപ്പ് നാടകം എന്താകുമോ എന്തോ എന്നാണു ഡൽഹിയിൽ ചിലർ അടക്കം പറഞ്ഞു ചിരിക്കുന്നത്. ഇഷ്ടനും കിട്ടി പട്ടും വളയും.
മോഡി കക്കൂസ് കൊടുത്തത് വിജയത്തിന് കാരണമായി എന്ന് സത്യത്തിൽ പറഞ്ഞത് അബ്‌ദുള്ളകുട്ടിയല്ല. ഏഷ്യാനെറ്റിൽ എം ജി രാധാകൃഷ്ണൻ എന്ന "കമ്മ്യുണിസ്റ്റ് മാറി കോൺഗ്രസ്സ്" നേരിട്ട് വന്നു പറയുന്നത് കണ്ടതാണ്. അത് കുട്ടി എടുത്തൊന്നു വീശിയെന്നു മാത്രം. അതോടെ കുട്ടിയുടെ ഭാവി കൂടിന് വെളിയിലായി. ഇനി അത് ബിജെപി ആകാശങ്ങളിൽ പാറി പറന്നു നടന്ന്, ചത്തു പോയ നക്ഷത്രങ്ങളെ നോക്കി ചിരിക്കും.
പെൻ ഇന്ത്യ ന്യുസിനു മനസ്സിലാക്കാത്ത കാര്യം അതല്ല. ഇനി ഇമ്രാൻ ഖാൻ എങ്ങാനുമാണോ ഇന്ത്യയുടെ പ്രധാനമന്ത്രി? എത്ര പുകഴ്ത്തിയാലും ഒരു കുഴപ്പവുമില്ല. ഇനി മോദി പാകിസ്ഥാൻ പ്രധാനമന്ത്രിയെങ്ങാനുമാണോ? മോദിയെ പറ്റി ഒരൊറ്റ വാക്ക് മിണ്ടാൻ പറ്റില്ല. അപ്പൊ പുറത്താകും. ആ.. നമ്മൊളൊക്കെ ഇനി വല്ല സ്വപ്നോം കാണുവാണോ? ആ.

No comments: