കോന്നിയിൽ പ്രയാർ, മോഹൻ രാജ്, പഴകുളം മധു. വട്ടിയൂർ കാവിൽ പദ്മജ വേണുഗോപാൽ


വരാനിരിക്കുന്ന ഉപ തെരെഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ പ്രയാർ ഗോപാല കൃഷ്ണനും, വട്ടിയൂർ കാവിൽ പദ്മജ വേണുഗോപാലാലും യു ഡി എഫ് സ്ഥാനാർഥികളായി മത്സരിക്കുമെന്ന് സൂചന.

കോന്നിയിൽ കെ സുരേന്ദ്രൻ എൻ ഡി എ സ്ഥാനാർത്ഥിയായാൽ അതിനെ കൗണ്ടർ ചെയ്യാൻ കഴിയുന്ന ഏക കോൺഗ്രസ്സ് നേതാവെന്ന നിലയിലാണ് പ്രയാറിനെ കോന്നിയിലേക്കു പരിഗണിക്കുന്നത്. എന്നാൽ കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. സുരേന്ദ്രനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് ഉപ തെരെഞ്ഞെടുപ്പിൽ ഒരിടത്തും അദ്ദേഹം മത്സരത്തിനില്ലെന്നാണ്.  അങ്ങനെ വന്നാൽ യു ഡി എഫ് സ്ഥാനാർഥിയായി പി മോഹൻ രാജ് തന്നെ വരാം. പഴകുളം മധുവിന്റെ പേരും സജീവ പരിഗണയിലുണ്ട്.

വട്ടിയൂർ കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന കണക്കു കൂട്ടലിലാണ് കോൺഗ്രസ്. എങ്കിൽ രാജിവെക്കാനിരിക്കുന്ന എം എൽ എ കെ മുരളീധരന്റെ സഹോദരി പദ്മജ വേണുഗോപാൽ മത്സരിക്കും,  എങ്ങനെയും ജയിച്ച്, പലർലമെന്റിൽ നേടിയ വിജയം താല്ക്കാലിക പ്രതിഭാസമല്ല എന്ന് തെളിയിക്കേണ്ട ബാധ്യത മുല്ലപ്പള്ളിക്കുണ്ട്,  വട്ടിയൂർ കാവിലും, മഞ്ചേശ്വരത്തും എൽ ഡി എഫിനെ കോൺഗ്രസ്സ് മുഖ്യ എതിരാളിയായി കാണുന്നേ ഇല്ല.  ജാതി മത രാഷ്ട്രീയ പരിഗണനകൾക്കുപരി കെ കരുണാകരൻ കുടുംബത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്.

എന്നാൽ കോന്നിയിൽ മൂന്നു മുന്നണികളും ആശങ്കയിലാണ്.  ശരിയായ പ്രചാരണവും, ഏകോപനവും നടന്നാൽ ആർക്കും ജയിക്കാം,  എൻ ഡി എ യിൽ കെ സുരേന്ദ്രനല്ലെങ്കിൽ പിന്നെ ശോഭാ സുരേന്ദ്രൻ, വി വി രാജേഷ് തുടങ്ങി സംസ്ഥാന നേതൃത്വത്തിൽ നിന്ന് ആരെങ്കിലും വരും. എൽ ഡി എഫിൽ പ്രധാന പരിഗണയിലുള്ള ഏക പേര് എം എസ് രാജേന്ദ്രനാണ്.  രാജേന്ദ്രൻ അല്ലെങ്കിൽ ഏതെങ്കിലും തലയെടുപ്പുള്ള സംസ്ഥാന നേതാവാകും സ്ഥാനാർഥി. ടി എൻ ബാലഗോപാലിന്‌ സാധ്യതയുണ്ട്.

No comments:

Powered by Blogger.