നിപ വന്നാൽ കേരള പ്രതിരോധിക്കും
നിപ വൈറസ് പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തിലാണ് മുന്‍കരുതലുതലെന്നവണ്ണം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ നടപടിയായത്.
ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം അടിയന്തരമായി വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നിപ രോഗബാധയുടെ ലക്ഷണവുമായി രോഗികള്‍ എത്തിയാല്‍ മറ്റു രോഗികളുമായി സമ്പര്‍ക്കമുണ്ടാകാത്തതരത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ഐസൊലേഷന്‍ വാര്‍ഡ്, ഐസിയു എന്നിവ സജ്ജീകരിക്കാന്‍ നടപടിയായി. രോഗിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷാകിറ്റുകളുടെയും മരുന്നിന്‍റെയുമെല്ലാം സ്റ്റോക്ക് വിലയിരുത്തി. രോഗം ബാധിച്ച് അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗിയ്ക്ക് മറ്റു രോഗികളില്‍ നിന്നും പ്രത്യേകമായി ചികിത്സ നല്‍കുന്നതിനും സുരക്ഷിതമായി അഡ്മിറ്റ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങളില്‍ ജാഗ്രത പാലിക്കാനായി റെഡ്ചാനല്‍ സംവിധാനം ഏര്‍പ്പെടുത്തി.
ഡോക്ടര്‍മാരെയും നേഴ്സുമാരെയും മറ്റ് ജീവനക്കാരെയും മാത്രമല്ല, സുരക്ഷാജീവനക്കാര്‍, ആംബുലന്‍സ് സംവിധാനം എന്നിവയെല്ലാം ക്രോഡീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് റെഡ്ചാനല്‍ സംവിധാനത്തിലൂടെ നടപ്പാക്കുന്നത്. ആരോഗ്യവകുപ്പുമായുള്ള ഏകോപനത്തത്തിലൂടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതിനുവേണ്ട നടപടികളും സ്വീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ്കുമാര്‍, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ രവികുമാര്‍ കുറുപ്പ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു, സാംക്രമികരോഗവിഭാഗം മേധാവി ഡോ അരവിന്ദ്, നേഴ്സിംഗ് ഓഫീസര്‍മാര്‍, നേഴ്സിംഗ് സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍
പങ്കെടുത്തു.

No comments: