ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്ന് സിപിഐ
തിരുവനന്തപുരം: വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സംസ്ഥാന എക്‌സിക്യുട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിൽ സിപിഐ വിലയിരുത്തി.
ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ സവര്‍ണ ഹിന്ദുവിഭാഗങ്ങളുടെ എതിര്‍പ്പിന് കാരണമായി. ശബരിമലയുടെ സ്വാധീനത്തെ വിലകുറച്ച് കണ്ടു. ശബരിമലയെ പാടെ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇത് സര്‍ക്കാര്‍ വിരുദ്ധ വികാരമായി മാറിയതാണ് വന്‍ തിരിച്ചടിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശബരിമല വിഷയത്തിൽ യഥാസമയത്ത് പ്രതിരോധം തീര്‍ക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ശബരിമലയുടെ സ്വാധീനം സിപിഎം തുറന്ന് സമ്മതിക്കാത്ത സാഹചര്യത്തിലാണ് സിപിഐ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ശബരിമല എന്ന വാക്ക് ഒരിടത്തും പരാമർശിക്കാതെയാണ് സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തലുകൾ പുറത്തുവന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പറഞ്ഞ് കൈകഴുകുന്ന സമീപനമാണ് സിപിഎം കൈക്കൊണ്ടത്.

No comments: