കളി സുക്കൻബർഗിനോടൊ .ഫേസ് ബുക്ക് ചെയർമാൻ സ്ഥാനം വീണ്ടും
കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായ വാർത്തയാണ് ഫേസ് ബുക്കിന്റെ ചെയർമാൻ സ്ഥാനത്തു നിന്നു ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് പടിയിറങ്ങിയേക്കും എന്ന റിപോർട്ടുകൾ .എന്നാൽ ഫെയ്‌സ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഫെയ്‌സ്ബുക്കിന്റെ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ താഴെയിറക്കാനുള്ള ഓഹരി ഉടമകളുടെ നീക്കം പരാജയപ്പെട്ടു .ചെയര്‍മാനെ നിശ്ചയിക്കുന്നതിന് വ്യാഴാഴ്ച നടന്ന കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങില്‍ നടന്ന വോട്ടെടുപ്പ് സക്കര്‍ബര്‍ഗ് അതിജീവിച്ചു. നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനവും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനവും വഹിക്കുന്നത് സുക്കൻ ബർഗാണ് .ഫെയ്സ്ബുക്കിലെ ഓഹരി പങ്കാളികളൊന്നായ ട്രില്യം അസറ്റ് മാനേജ്മെന്റാണ് സക്കര്‍ബര്‍ഗ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറണം എന്ന നിലപാടുമായി മുന്നോട്ട് വന്നത് .ഒരേ സമയം സി ഇ ഓ യും ചെയർമാനും ആയിരിക്കുന്നതായിരുന്നു പ്രശ്‍നം .
No comments: