കരീബിയൻ കരുത്ത്. പാകിസ്ഥാന് മോശം ദിനം

ലോകകപ്പ് ക്രിക്കറ്റ് വേദിയിൽ രണ്ടാം മത്സരം പാകിസ്ഥാന്റെ തോൽവിയോടെ അവസാനിച്ചു .7 വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് പാകിസ്ഥാനെ കീഴടക്കിയത് .നോട്ടിംഗ് ഹാമിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 21 .4 ഓവറിൽ 105 റണ്ണിന് ആൾ ഔട്ടായി .മറുപടി ബാറ്റിംഗിനിറയ വെസ്റ്റ് ഇൻഡീസ് 13 .4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു .ലോകകപ്പിൽ പാകിസ്ഥാന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ഇന്നലെ ഞ്ഞത് .4 വിക്കറ്റ് വീഴ്ത്തിയ വിൻഡീസ് താരങ്ങളായ  ഓഷേൻ തോമസും 3 വിക്കറ്റ് വീഴ്ത്തിയ ജാസൻ ഹോൾഡറും 2 വിക്കറ്റെടുത്ത ആൻദ്രേ റസലും നടത്തിയ മികച്ച ബൗളിംഗ് പ്രകടനമാണ് പാക് ബാറ്റി ഗ് നിരയെ തകർത്തത്
.വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീനിസു വേണ്ടി ക്രിഡ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ലക്ഷ്യം കണ്ടു .34 പന്തിൽ നിന്നും 50 റൺസ് നേടിയ ഗെയ്ൽ 3 സിക്സും 6 ഫോറും നേടി .ക്രിസ് ഗെയ്ലിന്റ അവസാന ലോകകപ്പാണിത് .അതു കൊണ്ട് തന്റെ ഈ സീസണിണിലെ ആദ്യ മത്സരത്തിൽ 3 സിക്സുകൾ നേടി ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച താരമെന്ന റെക്കോർഡ് കുറിച്ചു .40 സിക്സുകളാണ് ക്രിസ് ഗെയിൽ ലോകകപ്പിൽ നേടിയത് .


ശരത് കുമാർ
സ്പോർട് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.