ജഗന് കൂട്ടായി 5 ഉപമുഖ്യമന്ത്രിമാർ .ആന്ധ്രയിൽ അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങൾ

ആന്ധ്രയിൽ ഓരോ ദിവസവും കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്തി പുതിയ രാഷ്ട്രീയ നീക്കങ്ങൾ പരീക്ഷിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡി .അഞ്ച് ഉപമുഖ്യമന്ത്രിമാരെയുള്‍പ്പെടുത്തി 25 അംഗ മന്ത്രിസഭയ്ക്കാണ് ജഗന്‍ രൂപം നല്‍കിയിരിക്കുന്നത്.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നിയമ സഭാ കക്ഷി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണകൾ ഉണ്ടായത് .ജഗന്റെ പുതിയ തീരുമാനം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണെന്ന് പറയാം .ഇതാദ്യമാണ് ഒരു മുഖ്യമന്ത്രി തനിക്കു കീഴിൽ 5 ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് .സംസ്ഥാനത്തെ മുഴുവൻ സമുദായത്തിനും പ്രാധിനിത്യം മന്ത്രി സഭയിൽ ജഗൻ നൽകുമെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു .രണ്ടരവര്ഷത്തിനു ശേഷം സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുവാനും അതിനനുസരിച്ചു മന്ത്രിസഭയിൽ മാറ്റം വരുത്തുവാനും ആണ് ജഗൻ ആലോചിക്കുന്നത് എന്നാണ് സൂചന

No comments:

Powered by Blogger.