തദ്ദേശസ്ഥാപനങ്ങളിലെ ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന്
ആലപ്പുഴ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള വാർഡുകളിലേക്കും ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന് നടക്കും. കായംകുളം നഗരസഭയിലെ വെയർഹൗസ് വാർഡ്, ചേർത്തല നഗരരസഭയിലെ റ്റി.ഡി.അമ്പലം വാർഡ്, കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ മുത്തുപറമ്പ്‌വാർഡ്, പാലമേൽ ഗ്രാമപഞ്ചായത്തിലെ മുളകുവിളവാർഡ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാർ ഡിവിഷൻ (തഴക്കര ഗ്രാമപഞ്ചായത്ത് വാർഡ് എട്ടുമുതൽ 14വരെ) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻ അതത് വരണാധികാരി ഇന്ന് (മെയ് 31) പരസ്യപ്പെടുത്തും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനതിയതി ജൂൺ ഏഴാണ്. സൂക്ഷമപരിശോധന ജൂൺ 10ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻലിക്കാനുള്ള അവസാനതിയതി ജൂൺ 12 ആണ്. വോട്ടെടുപ്പ് ജൂൺ 27ന് നടക്കും. 27ന് രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് വോട്ടിങ് സമയം. തൊട്ടടുത്ത ദിവസം വോട്ടെണ്ണൽ നടക്കും.
കുത്തിയോട് ജില്ല സോയിൽ കൺസർവേഷൻ ഓഫീസർ, പാലമേൽ-മാവേലിക്കര അഗ്രിക്കൾച്ചർ അസി.ഡയറക്ടർ, കായംകുളം-ജില്ല എംപ്ലോയ്‌മെന്റ് ഓഫീസർ, ചേർത്തല നഗരസഭ- പി.ഡബ്‌ളിയു.ഡി റോഡ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ ജില്ല രജിസ്ട്രാർ ജനറൽ എന്നിവരായിരിക്കും വരണാധികാരികൾ. കുത്തിയതോട് ഗ്രാമപഞ്ചായത്ത് കാര്യാലയം, പാലമേൽ ഗ്രാമപഞ്ചായത്ത് കാര്യാലയം, കായംകുളം മുനിസിപ്പൽ കൗൺസിൽ ഹാൾ, ചേർത്തല നഗരസഭ കാര്യാലയം, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലാണ് കൗണ്ടിങ് സെന്ററും സ്വീകരണ വിതരണ കേന്ദ്രങ്ങളുമായി പ്രവർത്തിക്കുക. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് കളക്‌ട്രേറ്റിൽ നടന്ന യോഗത്തിൽ എ.ഡി.എം. ഐ.അബ്ദുൾ സലാം, വരണാധികാരികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

No comments: