നശിക്കുന്ന കേരളം: യുപിയിൽ 22.42 കോടി ജനസംഖ്യ- 9 പി എസ് സി അംഗങ്ങൾ: കേരളത്തിൽ 3.48 കോടി ജനസംഖ്യ- 21 പി എസ് സി അംഗങ്ങൾ
കേരളത്തിലെ ജനങ്ങൾ ബുദ്ധിയുള്ളവരായതു കൊണ്ടാണ് ബി ജെ പി അധികാരത്തിൽ വരാത്തതെന്ന വലിയ ചർച്ച നടക്കുന്ന കാലമാണിത്. മേനി പറയാൻ മലയാളികൾക്ക് ചില തത്വ ശാസ്ത്രങ്ങളൊക്കെയുണ്ട്. പക്ഷെ പഴകി പതിഞ്ഞ തത്വ ശാസ്ത്രങ്ങളെ വച്ച് ഒരു ജനതതിക്ക് മുന്നോട്ടു പോകാൻ കഴിയില്ല. കേരളത്തിൽ ബി ജെ പി നാളെ ഭരിക്കണമെന്നൊന്നുമല്ല ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷെ പണ്ടേ ബുദ്ധിപരമായി വികാസം പ്രാപിച്ച ഒരു ജനതതി, പ്രതികരിക്കാതെയും, ഇടപെടൽ നടത്താതെയും, പക്ഷ പാദപരമായി ചിന്തിച്ചും മുന്നോട്ടു പോയി പോയി ദുരന്തങ്ങളിലേക്കു നീങ്ങുകയാണ്. ഭാരതത്തിലെ 50 കോടി ജനങ്ങൾക്ക് വർഷം അഞ്ചു ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നൽകുമ്പോൾ ഇവിടെ 50 ലക്ഷം പേർക്ക് 35000 രൂപ വച്ച് ആരോഗ്യ ഇൻഷുറൻസ് നൽകാൻ കഴിയുന്നില്ല. അതുള്ളവർക്കു ലഭ്യമാകണമെങ്കിൽ തന്നെ ആയിരം നൂലാമാലകൾ ആണ്. ഭാരതം മൊത്തമായി ചിന്തിക്കുമ്പോൾ കേരളം ഏറ്റവും സമ്പന്ന ശക്തി ആകേണ്ടതാണ്. വടക്കൻ ഇന്ത്യയിൽ തക്കാളിയും ഉള്ളിയും കൃഷി ചെയ്യുമ്പോൾ, ഇവിടെ റബ്ബറും, ഏലവും, കുരുമുളകുമാണ് കൃഷി എന്നോർക്കണം. അവിടെ പണ്ട് പത്താതരം പഠിച്ചവർ 4 % ആയിരുന്നെങ്കിൽ ഇവിടെ അത് 9 % ആയിരുന്നു. അവിടെ ആരും വിദേശത്തു പോയി സമ്പാദിച്ചില്ല. ഇവുടുത്തെ നട്ടെല്ല് തന്നെ എണ്ണപ്പണമാണ്. എന്നിട്ടും നാം എന്തുകൊണ്ട് പുറകോട്ടു പോയി? ശീക്രം പുറകോട്ടു പോകുന്നു? ഒരുദാഹരണം മാത്രം നോക്കാം.
22.42 കോടി ജനസംഖ്യയുള്ള യുപിയിൽ 9 പി എസ് സി അംഗങ്ങൾ ആണുള്ളത്. 7.33 കോടി ജനസംഖ്യയുള്ള മധ്യപ്രദേശിൽ 7പി എസ് സി അംഗങ്ങൾ. 6.89 കോടി ജനസംഖ്യയുള്ള രാജസ്ഥാനിൽ 7പി എസ് സി അംഗങ്ങൾ. 9.9 കോടി ജനസംഖ്യയുള്ള ബീഹാറിൽ 5 പിഎസ് സി അംഗങ്ങൾ.
എന്നാൽ വെറും 3.48 കോടി ജനസംഖ്യയുള്ള കേരളത്തിൽ 21 പി എസ് സി അംഗങ്ങൾ ഉണ്ട്. ഒരു പി എസ് സി അംഗത്തിന് മാസശമ്പളം 2 ലക്ഷം രൂപ. 6 വർഷം സേവനമനുഷ്ഠിച്ചാൽ 1 ലക്ഷം രൂപ പെൻഷൻ. ബോർഡിൽ കയറിക്കൂടുന്നത് ഭരിക്കുന്ന മുന്നണിയിലുള്ള, യാതൊരു യോഗ്യതകളില്ലാത്ത ആളുകൾ. ജനസംഖ്യ കണക്കുവച്ച് മൂന്നുപേർ ജോലി ചെയ്യേണ്ട സ്ഥാപനത്തിൽ 21 പേര് ജോലിചെയ്യുന്നു. മലയാളിയുടെ നികുതിപ്പണം തിന്ന് വെള്ളാനകൾ തടിച്ചുവീർക്കുന്നു. ഭരണകക്ഷിയെ പിന്തുണക്കുന്ന ഈർക്കിലിപ്പാർട്ടിയുടെ പ്രതിനിധികൾ വരെ ഒരു പണിയുമെടുക്കാതെ ലക്ഷങ്ങൾ എണ്ണിവാങ്ങുന്നു. ശമ്പളത്തിനു പുറമെ മറ്റുചിലവുകളും സർക്കാർ വക. ഇങ്ങനെ ഓരോ വകുപ്പിലും എത്രയെത്ര രാഷ്ട്രീയക്കോമരങ്ങളായ വെള്ളാനകളെ നമ്മൾ തീറ്റിപ്പോറ്റുന്നു.
ഉദാഹരണങ്ങൾ ഇനിയുമുണ്ട്. വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ, ഭരണ പരിഷ്കാര കമ്മീഷൻ തുടങ്ങി കേരളത്തിലെ ജനങ്ങൾ എല്ലു മുറിയെ പണിയെടുത്തു സമ്പാദിക്കുന്ന കാശ് മുഴുവൻ വിഴുങ്ങുന്ന ഭരണക്കാർ. എന്നാൽ ജീവൻ പണയംവച്ചു തൊഴിലെടുക്കുന്ന നഴ്സുമാർക്കാകട്ടെ ശമ്പളം നൽകില്ല.
ലോകം മുഴുവൻ ആഗ്രഹിച്ച ഭരണമാണ് മോദി യുടെ നേതൃത്വത്തിലെ രണ്ടാം എൻ ഡി എ സർക്കാർ. അതിൽ വെറും രാഷ്ട്രീയമല്ല ഉണ്ടായിരുന്നത് എന്ന് ഇസ്രായേൽ, ഗൾഫു നാടുകൾ തുടങ്ങിയ ഭരണാധികാരികളുടെ ആവേശം മാത്രം കണ്ടാൽ മനസ്സിലാക്കാം.
അഞ്ചു വർഷം മുൻപ് ഒരു സാധാരണക്കാരന് അപ്രാപ്യമായ എന്തെങ്കിലും മോദി കൊണ്ടുവന്നിട്ടുണ്ടോ എന്നായിരുന്നു ചിന്തിക്കേണ്ടിയിരുന്നത്. അഞ്ചു ലക്ഷം രൂപയുടെ ചികിത്സ അന്ന് നിങ്ങൾക്ക് സൗജന്യമായിരുന്നോ? പക്ഷെ ഇന്ന് ആണ്. വീട്, ശൗചാലയം, വൈദ്യതി, പാചക വാതകം, കുട്ടികളുടെ പഠന സഹായം, കൃഷി - വളങ്ങൾ ജലസേചനം, സാധന സാമഗ്രികളുടെ വിലക്കയറ്റമില്ലായ്മ, കമ്മ്യൂണിക്കേഷൻ സാമഗ്രികളുടെ ആഫൊഡബിലിറ്റി, റോഡ്, പാലം, തീവണ്ടി, ആകാശ യാത്രകൾ തുടങ്ങിയ വിഷയങ്ങളിൽ എന്ത് മാറ്റമുണ്ടായി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിങ്ങള്ക്ക് അന്തസ്സായി ജീവിക്കാനും, സഞ്ചരിക്കാനും സാധിക്കുന്നുണ്ടോ? സാമ്പത്തിക, ആയുധ ശേഷിയിൽ നിങ്ങളുടെ രാജ്യം വികസിച്ചുവോ?
ഇതൊക്കെ നൽകാനാണ് സർക്കാരുകളെ അധികാരത്തിലേറ്റുന്നത്. അതിനനുസരിച്ചു വോട്ടു ചെയ്യുന്നവനാണ് ബുദ്ധിമാൻ. അല്ലാതെ മലർന്നു കിടന്നു മുകളിലോട്ടു തുപ്പി, കഫം അണ്ണാക്കിലേക്കു തിരിച്ചു സ്വീകരിക്കുന്നവനല്ല. മത സൗഹാർദവും, മതേതരത്വവുമാണ് വിഷയമെങ്കിൽ അത് ഏറ്റവും നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോയതും മോദി സർക്കാരാണ്. കയ്യിൽ വന്ന ഒരു നല്ല നാളെയെ ഉള്ളം കയ്യിൽ നിന്ന് തട്ടി തെറിപ്പിച്ചിട്ടു വീരവാദം മുഴക്കുന്ന നശൂലങ്ങൾ എന്ന് കേരളത്തിന്റെ ഭാവി നാളെ വിലയിരുത്തുമെന്നു തീർച്ച.
കുളിച്ചില്ലേലും കോണകം പുരപുറത്തു കിടക്കട്ടെ എന്ന മലയാളിയുടെ ചിന്ത അവസാനിക്കാത്തിടത്തോളം കേരളം രക്ഷ പിടിക്കില്ല. അരിക്ക് നൂറു രൂപ വരുന്ന, ഉപ്പിനു ഒരു കിലോ കവറിനു 50 രൂപ വരുന്ന ഒരു കാലം കേരളീയർക്ക് വിദൂരമല്ല. തന്റെ രാജ്യത്തെ ഭരണാധികാരിയെ (അത് പ്രധാനമന്ത്രി ആയാലും, മുഖ്യ മന്ത്രി ആയാലും) ഏറ്റവും നികൃഷ്ടമായി ചിത്രീകരിക്കുന്ന, അസഭ്യം പറയുന്ന, പുലഭ്യം പറയുന്ന ഒരു ജനത കേരളത്തിന് മാത്രം സ്വന്തമാണ്. ഇതാണ് മലയാളി നാണക്കേടും. സർവ്വ റിസോഴ്സസും, ഉയർന്ന വിദ്യാഭ്യാസവും ഉണ്ടായിട്ടും ഇതുപോലെ പിഴച്ചു വെണ്ണീറാകുന്ന ഒരു ജനവിഭാഗം ഇല്ല.
എന്നാൽ പുതിയ തലമുറ ഏറെ മാറി ചിന്തിക്കുന്നുണ്ട്. അത് മാത്രമാണ് ആശ്വാസം. തെരഞ്ഞെടുക്കുന്നത് ബി ജെ പി യെയോ, കോൺഗ്രസ്സിനെയോ, കംമ്യുനിസ്റ്റണിയോ എന്നല്ല. തെരെഞ്ഞെടുത്തു വിടുന്നവരെ നേർവഴിക്കു നടത്തിക്കാനുള്ള ആർജ്ജവമാണ് വേണ്ടത്. ന്യൂ ഡൽഹി റേസ് കോഴ്സ് റോഡിൽ ജീവിക്കുന്ന ഒരു മോദിക്ക് വേണ്ടി മൂന്നര കോടി ജനതയെ കുരുതിക്കു കൊണ്ടുക്കുന്ന സമ്പ്രദായം അത് ചരിത്ര വിഡ്ഢിത്തരം തന്നെ.
special news desk

No comments: