ചന്ദ്രയാൻ 2 .0 ജൂലൈയിൽ

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷം വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും ചരിത്രം രചിക്കുവാൻ ഒരുങ്ങുകയാണ് ഐ എസ് ആർ ഒ .രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും.ജൂലൈ 16 ന് പേടകവുമായി റോക്കറ്റ് കുതിച്ചുയരുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം.ചന്ദ്രനിലെ രാസ ഘടനയെ പറ്റി സമഗ്രമായ പഠനം നടത്തുക ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുക തുടങ്ങിയവയാണു  ലക്ഷ്യം.
കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താന്‍ ആദ്യം നിശ്ചയിച്ചിരന്നുവെങ്കിലും .ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടതിനെ തുടര്ന്ന് കൂടുതൽ പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് പുതിയ ദൗത്യത്തിന് ഐ എസ് ആർ ഒ ഒരുങ്ങുന്നത് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ദൗത്യമാണ് രണ്ടാം ദൗത്യത്തിലുള്ളത് .ചന്ദ്രനെ വലം വെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍,ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നീ മുന്നുഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍ -2. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക് -3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക എന്നാണ് വിവരം .തയാറെടുപ്പുകളുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തു വിട്ടിട്ടുണ്ട്

No comments:

Powered by Blogger.