മോദി 2 .0 .ആദ്യ ബജറ്റ് ജൂലൈ 5 ന്

നരേന്ദ്രമോദി സർക്കാർ അധികാരത്തിനു ശേഷമുള്ള ആദ്യ ബജറ്റ് ജൂലൈ 5 നു നടക്കും .ധനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിര്‍മല സീതാരാമനാകും ബജറ്റ് അവതരിപ്പിക്കുക. ഏറെ വര്ഷങ്ങള്ക്കു ശേഷം ഒരു വനിതാ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു എന്നതാണ് ബജറ്റിന്റെ മറ്റൊരു പ്രത്യേകത ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ചെറുകിട കര്‍ഷകര്‍ക്കുള്ള 6000 രൂപ തുടരും. അതുപോലെതന്നെ ആദായ നികുതി റിബേറ്റ് അഞ്ചുലക്ഷംരൂപവരെയാക്കിയതും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും പുതിയ ബജറ്റിലും അവർത്തിക്കാനാണ് സാധ്യത .
ബജറ്റ് സെഷന്‍ ജൂണ്‍ 17ന് ആരംഭിക്കും. ജൂലായ് 26 വരെയാണ് സഭ സമ്മേളിക്കുക.ഭവന പദ്ധതിയുടെ കാലാവധി നീട്ടല്‍, പെന്‍ഷന്‍ പദ്ധതികള്‍, ആധാറുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ആദായ നികുതി സ്ലാബ് ഉയര്‍ത്തല്‍, ഡിജിറ്റല്‍ പണമിടപാടുകള്‍  പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും മറ്റും പുതിയ ബജറ്റിൽ പ്രതീക്ഷിക്കുന്നു .


ശരത് കുമാർ 
ബിസിനസ് ഡെസ്ക് 
പെൻ ഇന്ത്യ ന്യൂസ് 

No comments:

Powered by Blogger.