മലയാലപ്പുഴ ശതകോടി അർച്ചന കേസ്: 18 പ്രതികൾ കുറ്റക്കാർ: വധ ശ്രമം തെളിയിക്കാനായില്ല

2002 ൽ മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നടന്ന ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളിൽ 18 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.  എന്നാൽ പ്രധാന കേസായ സി പി നായർ വധശ്രമം തെളിയിക്കാനായില്ല. പത്തനംതിട്ട അഡിഷണൽ ജില്ലാ കോടതിയാണ് 18 പ്രതികളെ കുറ്റക്കാരായി വിധിച്ചത്. ബാക്കി ഉള്ളവരെ നേരത്തെ വെറുതെ വിട്ടിരുന്നു. . അന്നത്തെ ക്ഷേത്ര ഭരണ വാഹികളുൾപ്പടെ 146 പേരായിരുന്നു പ്രതി സ്ഥാനത്തുണ്ടായിരുന്നത്.

വൻ പണ ബാധ്യത ഉണ്ടായിരുന്ന ശത കോടി അർച്ചന നടത്താൻ മലയാലപ്പുഴ ക്ഷേത്രത്തിൽ മതിയായ സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞു കോടതി നിരീക്ഷകനും, മുൻ ചീഫ് സെക്രട്ടറിയും, അന്നത്തെ മുൻ ദേവസ്വം കമ്മീഷണറുമായ സി പി നായർ ക്ഷേത്രത്തിലെത്തിയതോടെ ഉണ്ടായ പ്രശ്നങ്ങളാണ് കേസിലേക്ക് നയിച്ചത്.  ശതകോടി അർച്ചന മലയാലപ്പുഴ ക്ഷേത്രത്തിൽ നടത്തരുത് എന്ന വാദമാണ് അദ്ദേഹം മുന്നോട്ടു വച്ചതു.  ഇത് ഭക്ത ജനങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു. 

No comments:

Powered by Blogger.