ആറന്മുള ഉത്രട്ടാതി വള്ളംകളിയും അഷ്ടമിരോഹിണി വള്ളസദ്യയും: ഒരുക്കങ്ങൾ ആരംഭിച്ചു

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയും അഷ്ടമിരോഹിണി വള്ളസദ്യയും പാരമ്പര്യത്തനിമയോടെ നടത്താൻ പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ മുന്നോരുക്കങ്ങൾ ആരംഭിച്ചു.

മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുള അപ്പന് ഓണക്കാഴ്ചയുമായി പമ്പ ജലപ്പരപ്പിലൂടെ തുഴഞ്ഞെത്തിയ ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഉത്രട്ടാതി വള്ളംകളിയും അഷ്ടമിരോഹിണി വള്ളസദ്യയും നടത്തുന്നത്.  ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും യുക്തി ഭദ്രത ഇങ്ങനെ ചിന്തിക്കുന്നതിലാണ്.

ഈ വർഷം ഓഗസ്റ്റ് 23 ന് അഷ്ടമിരോഹിണി വള്ളസദ്യയും സെപ്റ്റംബർ 15ന് ഉത്രട്ടാതി വള്ളംകളിയും നടക്കും. ഓഗസ്റ്റ് 5 മുതൽ ഒക്ടോബർ 6 വരെയാണ് വഴിപാട് വള്ളസദ്യകൾ നടക്കുന്നത്. വള്ളസദ്യയുടെ ബുക്കിംഗ് പുരോഗമിക്കുകയാണ്. വിവരങ്ങൾക്ക് 8281113010 എന്ന നമ്പരിൽ ബന്ധപ്പെടാം. ഓരോ കരകളിലും പള്ളിയോടങ്ങളുടെ മിനുക്കുപണികൾ പുരോഗമിക്കുകയാണ്.

വള്ളസദ്യയുടെയും വള്ളംകളിയുടെയും നടത്തിപ്പിനായി ഉപസമിതി കൺവീനർമാരെയും തിരഞ്ഞെടുത്തു. വി കെ ചന്ദ്രൻ (ഭക്ഷണം), സുരേഷ് കുമാർ പുതുക്കുളങ്ങര (അഷ്ടമിരോഹിണി വള്ളസദ്യ) , മുരളി ജി പിള്ള (റെയ്സ്), ആർ വിനോദ് കുമാർ (തിരുവോണ തോണി വരവ്), അനൂപ് ഉണ്ണികൃഷ്ണൻ ( രക്ഷാപ്രവർത്തനം) രവി ആർ നായർ (ധനകാര്യം), എ പി അശോക് കുമാർ (കാര്യപരിപാടി & സ്വീകരണം), രതീഷ് ആർ നായർ (അക്കോമഡേഷൻ) , പി ആർ വിശ്വനാഥൻ നായർ (വോളന്റീർ) എം അയ്യപ്പൻകുട്ടി (മാധ്യമം - പരസ്യം), കെ പി സോമൻ (സ്മരണിക) എന്നിവരാണ് ഉപസമിതി കൺവീനർമാർ.

No comments:

Powered by Blogger.