മോഡിയുടെ രണ്ടാം വരവിനു കാരണം ക്രിസ്ത്യാനികൾ: ശമുവേൽ കൂടൽ

വിശ്വസിക്കാൻ പറ്റുന്നില്ലേ. എന്നാൽ അതാണ് സത്യം.

സംഭവിച്ചത് ഇങ്ങനെയാണ്. കേരളത്തിലെ കൃസ്താനികൾ എല്ലാം കുറെ നാളായി വ്രതം എടുത്ത് പ്രാർത്ഥന ആയിരുന്നു. എന്തിനാണെന്ന് അറിയുമോ മോഡി വീണ്ടും വരാതിരിക്കാൻ. കാരണം ലളിതം. കഴിഞ്ഞ അഞ്ചു വർഷം ആയി വിദേശത്തു നിന്നും നയാ പൈസ പോലും വരുന്നില്ല. വിദേശപണം വരാനും അത് സ്വീകരിക്കാനും ഉള്ള വഴികൾ എല്ലാം അടയുന്നു. മതപരിവർത്തന ജോലികൾ ഇന്ത്യ ഒട്ടാകെ മുടങ്ങി കിടക്കുന്നു. സഭകൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പണത്തിനു വേണ്ടി സഭാ സ്വത്തുക്കൾ പലതും വിൽക്കേണ്ടി വന്നു. എറണാകുളത്തെ വസ്തു വില്പന കോടതി കയറി. ഇതിന്റെ പേരിൽ സഭ തന്നെ പിളർപ്പിന്റെ വക്കിലെത്തി നിൽക്കുന്നു. എല്ലാ സഭാ സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പല പള്ളികളുടെ പണിയും മോടിപിടിപ്പിക്കലും അവതാളത്തിൽ.

എല്ലാത്തിനും കാരണം ആ നശിച്ച മോദിയാണ്. അയാളെ എങ്ങനെയും താഴെ ഇറക്കി നമ്മുടെ സ്വന്തം ആളായ രാഹുലിനെ ആ സ്ഥാനത്ത് എത്തിച്ചേ പറ്റൂ. അതിനായി എന്തൊക്കെ ചെയ്യാമോ അതൊക്ക ചെയ്യണം. സഭ തീരുമാനിച്ചു. കുഞ്ഞാടുകൾക്ക് നിർദേശം നൽകി. ജനാധിപത്യപരമായി ചെയ്യാൻ സാധിക്കുന്നത് കേരളത്തിൽ UDF ന് വോട്ട് ചെയ്യുക ആണ്. പക്ഷെ അതുകൊണ്ട് മാത്രം ആയില്ലല്ലോ. വടക്കേ ഇന്ത്യ യിൽ മോഡിയെ ഒരു ചുക്കും ചെയ്യാൻ നമുക്ക് സാധിക്കില്ല. അതിനു ദൈവത്തിന്റെ സഹായം തേടാൻ തീരുമാനിച്ചു. അങ്ങനെ ആണ് വ്രതമെടുത്ത് ശക്തമായി പ്രാർഥിക്കണം എന്ന നിർദേശം കുഞ്ഞാടുകൾക്ക് നൽകിയത്. അവർ ഒറ്റയ്ക്കും കൂട്ടായും ശക്തമായി പ്രാർത്ഥിച്ചു. പ്രാർത്ഥനകൾ ശക്തമായി തന്നെ ദൈവത്തിന്റെ അടുക്കലെത്തുക തന്നെ ചെയ്തു. പക്ഷെ സ്വർഗ്ഗസ്ഥനായ പരിശുദ്ധ പിതാവ് ഭൂമിയിലേക്ക് നോക്കിയപ്പോൾ കണ്ടത് ഇപ്രകാരമാണ്.

ആഡംബര കാറുകളിൽ സദാ കറങ്ങി നടക്കുന്ന സഭാ നേതൃത്വം. ഭക്തിയെയും വിശ്വാസത്തെയും ഒരു മാർക്കറ്റിങ് തന്ത്രമാക്കി തന്റെ പ്രിയ പുത്രനെ പോലും ഒരു കമ്പനി ഉൽപ്പന്നം പോലെ ആക്കി സഭകളെ വ്യവസായ സ്ഥാപനങ്ങൾ ആക്കിയിരിക്കുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാവപ്പെട്ട സഭാമക്കൾക്കു ഒരു ചെറിയ ഫീസിളവ് പോലും നൽകുന്നില്ല. സഭയുടെ ആശുപത്രിയിൽ ഒരു പാവപ്പെട്ടവനു പോലും ചികിത്സാ സഹായം ഇല്ല. സഭയിൽ പെട്ട ഒരു പാവപ്പെട്ട വനു പോലും ഒരു വീട് നൽകുന്നില്ല. നാളത്തെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്നറിയാതെ പകച്ചു നിൽക്കുന്ന പാവങ്ങളായ വലിയൊരു വിഭാഗം സഭാമക്കൾ.

അപ്പോൾ ഒരുപറ്റം സമ്പന്നർ ആഡംബരത്തിലും മദ്യത്തിലും മുഴുകി ആധാർമ്മിക ജീവിതം നയിക്കുന്നു. കർത്താവിന്റെ മണവാട്ടിയെ ബലാത്സംഗം ചെയ്യുന്ന ബിഷപ്പ്. മറ്റു മണവാട്ടികൾ തന്നെ അതിന് ഒത്താശ ചെയ്തു കൊടുക്കുന്നു. ബ്രഹ്മചര്യം പാലിച്ചു ആത്മീയ ജീവിതം നയിക്കേണ്ട വൈദികർ കൊച്ചു കുട്ടികളെ പോലും കാമവൈകൃതങ്ങൾക്ക് ഇര യാക്കുന്നു. യഥാർത്ഥ ഭക്തിയും വിശ്വാസവും ഉള്ളവർ എല്ലായിടത്തും അവഗണിക്കപ്പെടുന്നു. അമിതമായി ലഭിക്കുന്ന പണം എല്ലാ അധാർമ്മികതയ്ക്കും കാരണം ആകുന്നു.

സർവ്വോപരി കുഴപ്പങ്ങൾ മാത്രം.  ദൈവം ഒന്നിരുത്തി ചിന്തിച്ചു. ഏതായാലും എന്നെ ഇവർക്ക് ഒട്ടും ഭയമില്ല, എന്നിൽ പൂർണ്ണ വിശ്വാസവും സമർപ്പണവും ഇല്ല. ഇപ്പോൾ മോഡിയെ പേടിച്ചിട്ട് എങ്കിലും ഇവർ എന്നെ വിളിക്കുന്നുണ്ട്. നാളെ മോഡിമാറിയാൽ ഇവർ പഴയതു പോലെയാകും. അതുകൊണ്ട് മോഡി തുടരുന്നത് എന്തു കൊണ്ടും ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ഗുണമേ ചെയ്യൂ. അവസാനം ദൈവം തീരുമാനത്തിൽ എത്തി.

*മോഡി വീണ്ടും അധികാരത്തിൽ എത്തട്ടെ*

ദൈവം കല്പിച്ചു. ആ കല്പന സത്യമായി.

No comments:

Powered by Blogger.