എൽ ഐ സി ഇൻഷുറൻസ് സേവനങ്ങൾ ഇനി ഐഡിബിഐ വഴി

ഐഡിബിഐ-എൽ ഐ സി ലയനത്തിന് ശേഷം ഇൻഷുറൻസ് വിപണനത്തിന് മികച്ച പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഐ ഡി ബി ഐ ബാങ്ക് .ഇൻഷുറൻസ് പോളിസി വിപണത്തിനായി എൽ ഐ സി യുമായി കരാറായി .എൽ ഐ സിയുടെ എല്ലാ ഇൻഷുറൻസ് സേവനങ്ങളും ഇനി ഐ ഡി ബി ഐ ബാങ്കുകളുടെ ബ്രാഞ്ചുകൾ വഴി സാധ്യമാണ് .രാജ്യത്താകമാനം 1 .80 കോടി ഉപഭോകതാക്കളാണ് നിലവിൽ ഐ ഡി ബി ഐ ബാങ്കിനുള്ളത് .ഐ ഡി ബി ഐ ബാങ്കിന്റെ 1800 ലധികം വരുന്ന ബ്രാഞ്ചുകളിലൂടെ ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാകുമ്പോൾ ഇൻഷുറൻസ് വിപണിയിൽ കൂടുതൽ മുന്നേറ്റം എൽ ഐ സി ക്കു നേടാൻ കഴിയും എന്നാണ് വിലയിരുത്തൽ .കഴിഞ്ഞ മാർച്ചിൽ ഇൻഷുറൻസ് വിപണനത്തിലൂടെ 160 കോടി രൂപയാണ് ഐ ഡി ബി ഐ നേടിയത് .ഇൻഷുറൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട് എൽ ഐ സി കണക്ട് എന്ന പേരിൽ സമഗ്ര കറൻറ് അക്കൗണ്ട് ഐ ഡി ബി ഐ ബാങ്ക് ആരംഭിച്ചിരുന്നു .പ്രീമിയം കളക്ഷൻ ,പേയ്മെന്റ് ,ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയ സേവനങ്ങൾ എൽ ഐ സി കണക്ട് മുഖേന ലഭ്യമാണ് .എൽ ഐ സി പ്രീമിയം പുതുക്കൽ ,കളക്ഷൻ സേവനങ്ങൾക്കായി നിലവിൽ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ സൗകര്യമുണ്ട് .എൽ ഐ സി - ഐ ഡി ബി ഐ ബാങ്ക് ലയനവും അതിന്റെ തുടർച്ചയായ ഇത്തരം നടപടികളും എൽ ഐ സി യെ സംബന്ധിച്ചിടത്തോളം കൂടുതൽ നേട്ടമാകുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത് .ഐ ഡി ബി ഐ ബാങ്ക് എൽ ഐ സി ജീവനക്കാർക്കായി പ്രത്യേക വായ്പ പദ്ദതികളാണ് അവതരിപ്പിക്കുന്നത് .വ്യക്തിഗത വായ്പ ,വിദ്യാഭ്യാസ വായ്പ ,വാഹന വായ്പ തുടങ്ങിയ വായ്പകൾ അതിൽ ഉൾപ്പെടുന്നു .അതോടൊപ്പം എൽ  ഐ സി യുടെ 11 ലക്ഷത്തോളം വരുന്ന എൽ ഐ സി ഏജന്റ്മാരിൽ നിന്നും മികച്ച പ്രകടനം കാഴ്ച വെക്കുന്നവരെ ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റുമാരായി എടുക്കുവാനും  ബാങ്ക് ആലോചിക്കുന്നുണ്ട്

ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ് 

No comments:

Powered by Blogger.